Malayalam » Movies » David and Goliath » User Reviews

David And Goliath

Genre

Action - Comedy

User Review

Release Date

22 Feb 2013
By :

On : 2013-02-22 16:49:39

ഏറെ നാളത്തെ പ്രതീക്ഷയ്ക്ക് ശേഷം റിലീസായ ഡേവിഡ് ആന്റ് ഗോലിയാത്ത് കാണാന്‍ ചെന്നിരുന്നത് ഒരു സുഹൃത്തിനൊപ്പമാണ്. തിയ്യറ്റര്‍ 90ശതമാനവും ഫുള്‍ ആയിരുന്നു. പടം തുടങ്ങുന്നതിന് മുമ്പ് അത്ര പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല ഒരു അനൂപ് മേനോന്‍ സ്ഥിരം ക്ലീഷേ എന്ന മുന്‍ധാരണയോടെയാണ് ഞങ്ങള്‍ തിയേറ്ററില്‍ എത്തിയത് (ഞങ്ങള്‍ എന്നത് തിയേറ്ററിലെ ഭൂരിഭാഗം ആളുകളേയും ഉദ്ദേശിച്ചാണ് എന്ന നിഗമനത്തില്‍ ഞാന്‍ എത്തിചേര്‍ന്നു) ഇന്ന് വരെ അനൂപ് മേനോന്‍ ജയസൂര്യ കോബോ ചെയ്തിട്ടുള്ള ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സിനിമയാണ് ഡേവിഡ് ആന്റ് ഗോലിയാത്ത് എന്നത് ചിത്രം കഴിഞ്ഞപ്പോള്‍ നിസംശയം പറയാം. അവിഹിത മേഖലയിലേക്ക് വീണ്ടും അനൂപ് മേനോന്‍ കടന്ന് കയറുകയാണോ എന്ന് ഒരു പേടി എല്ലാ വരെയും പോലെ എനിക്കുമുണ്ടായിരുന്നു. കൊടുത്ത കാശ് മുതലാകുമോ എന്ന പേടി. ഇത്തവണ അത്തരമൊരു പരീക്ഷണത്തിനു മുതിരാതെയാണ് അനൂപ് മേനോന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Story:
Acting:
Direction:
Movie Rating: