Malayalam » Movies » Puli Murugan

Puli Murugan (U)

Duration

2 hrs 33 mins

129  Audience Reviews

320 Ratings

Release Date

07 Oct 2016

Story

Puli Murugan aka Pulimurugan is the Malayalam action-thriller movie from the hitmaker Vysakh, the movie stars Mohanlal in the titular role. The script work ...
Comments
  • Abhishek pillai 2 months ago

    The most thrilling movie in molly wood.
    This movie can cross 100 crs in 2weeks. This film can easily be compared with bahubali.

  • Abhishek pillai 2 months ago

    The most thrilling movie in molly wood.
    This film can be easily compared with bahubali.It can cross 100 crs in 2 weeks.
    One the most best graphics movies of India.

  • skv 2 months ago

    കൈ്‌ളമാക്‌സ് ചിത്രീകരിയ്ക്കാന്‍ വേണ്ടി വന്നത് 46 ദിവസം. അതായത് ഒരു ബിഗ്ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗിന് പരമാവധി വേണ്ടിവരുന്ന ദിനങ്ങള്‍. ഷൂട്ടിംഗിന് മൊത്തം വേണ്ടി വന്നത് 181 ദിവസങ്ങള്‍. അതായത് നിരവധി ഘട്ടങ്ങളായി വിയറ്റ്‌നാമിലും തായ്‌ലാന്റിലും കേരളത്തിലുമെല്ലാമായി ചിത്രീകരണത്തിന് വേണ്ടി വന്നത് കൃത്യം ആറുമാസം. ഫാസ്റ്റ് കോപ്പി റെഡിയാകുമ്പോള്‍ ചെലവാകുന്ന മൊത്തം തുക 27 കോടി രൂപ. അതായത് ചിത്രീകരണത്തിനും ഗ്രാഫിക്‌സിനും ലാബ്ജോലികള്‍ക്കുമെല്ലാം കൂടി ചെലവഴിച്ചത് മൂന്ന് സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ പണം. ഒന്നര വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ഒക്‌ടോബര്‍ 7-ാം തീയതി പ്രദര്‍ശനതതിനെത്തുന്ന പുലിമുരുകന്‍ എല്ലാം കൊണ്ടും മലയാള സിനിമാ ചരിത്രത്തിലെ മഹാസംഭവമായി മാറുകയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന പുലിമുരുകന്‍ ഉദയകൃഷ്ണന്റെ തിരക്കഥയില്‍ ഹിറ്റ് മേക്കര്‍ വൈശാഖാണ് സംവിധാനം ചെയ്യുന്നത്. -

  • denny 4 months ago

    <3 കാത്തിരിപ്പുകൾക്ക് വിരാമമിട്ട് Pulimuruganഒക്ടോബർ 7ന് തീയ്യറ്ററുകളിലേക്ക് <3

  • denny 4 months ago

    <3 കാത്തിരിപ്പുകൾക്ക് വിരാമമിട്ട് Pulimurugan ഒക്ടോബർ 7ന് തീയ്യറ്ററുകളിലേക്ക് <3

  • Sabin 10 months ago

    മലയാളി പ്രേക്ഷകര്‍ ഇപ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന സിനിമകളില്‍ ഒന്നാണ് പുലിമുരുകന്‍. 36 വര്‍ഷത്തെ അഭിനയജീവിതത്തില്‍ മോഹന്‍ലാല്‍ ഏറ്റവുമധികം ദിവസങ്ങള്‍ മാറ്റിവച്ച ചിത്രം. ഇതുവരെ പുറത്തിറങ്ങിയവയില്‍ ഏറ്റവും മുതല്‍മുടക്കുള്ള മലയാള സിനിമയുമാണ് പുലിമുരുഗന്‍ എന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. മുപ്പത് കോടിയിലേറെ മുതല്‍മുടക്കിലാണ് സിനിമ. ഭൂരിഭാഗം രംഗങ്ങളും കാട്ടില്‍ ചിത്രീകരിച്ച സിനിമയുമാണ് പുലിമുരുഗന്‍. ഉദയ്കൃഷ്ണ സ്വതന്ത്ര തിരക്കഥാകൃത്താകുന്ന ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്. ഷാജിയാണ് ക്യാമറ. ജഗപതി ബാബു, സിദ്ദീഖ്,കമാലിനി മുഖര്‍ജി, നമിത,ബാല,സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ചിത്രത്തിലുണ്ട്. സിനിമയെക്കുറിച്ച് മോഹന്‍ലാലും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും,നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടവും പറയുന്നത്. മോഹന്‍ലാല്‍ മനുഷ്യനും പുലിയും തമ്മിലുള്ള ജീവിതത്തിന്റെയും പോരാട്ടത്തിന്റെയും കഥയാണ് പുലിമുരുഗന്‍. ഒരു പക്ഷേ ഇന്ത്യന്‍ സിനിമയില്‍ തന്നെ മനുഷ്യനും മൃഗവും തമ്മിലുള്ള ഇതുപോലൊരു പോരാട്ട കഥ ആദ്യമായിരിക്കും. കേരളത്തിലെ കാടുകളില്‍ തുടങ്ങി തായ്‌ലന്റിലേക്കും വിയറ്റ്‌നാമിലേക്കും വികസിക്കുന്നതാണ് കഥ. കടുവയുമായുള്ള ഫൈറ്റ് ഇന്ത്യയില്‍ ഒറിജിനലായി ചിത്രീകരിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ ബാങ്കോക്കില്‍ വച്ചാണ് യഥാര്‍ത്ഥ കടുവയുമായുള്ള ഫൈറ്റ് ചിത്രീകരിച്ചത്. സംഘട്ടനം പുലിമുരുഗന്റെ പ്രമേയത്തിന്റെ ഭാഗമാണ്. സാധാരണ ഫൈറ്റല്ല അതീവ സങ്കീര്‍ണമായതും അപകടമേറിയതുമാണ് പുലിമുരുഗനിലെ ഫൈറ്റ് രംഗങ്ങള്‍. ഉദയ്കൃഷ്ണ (തിരക്കഥാകൃത്ത്) ഒരു പാട് കാലയളവിന് ശേഷം പൂര്‍ണമായും കാട് പശ്ചാത്തലമാകുന്ന ചിത്രമാണ് പുലിമുരുഗന്‍. പുലിയിറങ്ങുന്ന ഒരു നാടിന്റെ കഥ സത്യസന്ധമായി പറയുന്ന ചിത്രമാണ് പുലിമുരുഗന്‍. പുലിയെ തളയ്ക്കാനുള്ള ഒരു മനുഷ്യന്റെ ശ്രമം. പീറ്റര്‍ ഹെയ്ന്‍ എന്ന ആക്ഷന്‍ കൊറിയോഗ്രഫര്‍ നൂറ് ദിവസത്തിലേറെ ദിവസമാണ് ഈ ചിത്രത്തിലെ ഫൈറ്റിനായി ചെലവഴിച്ചത്. ഈ സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ഇതിന്റെ ക്ലൈമാക്‌സ്. കമാലിനി മുഖര്‍ജിയാണ് നായിക. ജഗപതി ബാബുവാണ് വില്ലന്‍ കഥാപാത്രമായി എത്തുന്നത്. ടോമിച്ചന്‍ മുളകുപ്പാടം (നിര്‍മ്മാതാവ്) 2010ല്‍ പ്ലാന്‍ ചെയ്ത ചിത്രമാണ് പുലിമുരുഗന്‍. 12 കോടി മുതല്‍മുടക്കിലാണ് ആദ്യം ഈ സിനിമ ആലോചിച്ചത്. ഏകദേശം 200 ദിവസം ചിത്രീകരിക്കുന്ന സിനിമയാണ്. ഇതൊരു മലയാള ചിത്രമായി അല്ല ഒരുക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്,തെലുങ്ക്,ഇംഗഌഷ്, ഭാഷകളിലും ചിത്രമുണ്ടാകും. ചൈനയിലും വിയറ്റ്‌നാമിലും ഇന്ത്യക്കൊപ്പം പുലിമുരുഗന്‍ റിലീസ് ചെയ്യാനാണ് ആലോചന. മൂവായിരം സ്‌ക്രീനുകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്.സൗത്ത് ആഫ്രിക്ക, വിയറ്റ്‌നാം, തായ്‌ലന്റ്,ഇന്ത്യ എന്നിവിടങ്ങളിലാണ് ലൊക്കേഷന്‍. ക്ലൈമാക്‌സിന് വേണ്ടി വിയറ്റ്‌നാമില്‍ ആറ് ദിവസവും തായ്‌ലന്റില്‍ 18 ദിവസവും മലയാറ്റൂര്‍ വനത്തില്‍ 22 ദിവസവും ചിത്രീകരിച്ചു. ഇത് കൂടാതെ സ്റ്റുഡിയോയില്‍ തയ്യാറാക്കിയ സെറ്റിലും ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. ഡ്യൂപ്പിനെ ഒഴിവാക്കിയാണ് മോഹന്‍ലാല്‍ മിക്ക സംഘട്ടനരംഗങ്ങളും ചെയ്തത്. പെരുന്നാള്‍ റിലീസായാണ് ചിത്രം എത്തുക. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ പുലിമുരുഗനെ കുറിച്ച് സംസാരിച്ചത്.ഏഷ്യാനെറ്റ് റേഡിയോ മി നടത്തിയ അഭിമുഖത്തിലാണ് ഉദയകൃഷ്ണയും ടോമിച്ചന്‍ മുളകുപാടവും സിനിമയെക്കുറിച്ച് വിശദീകരിച്ചത്.

Buy Movie Tickets