twitter
    bredcrumb

    എന്റെ പൊന്നോ ഓര്‍മ്മിപ്പിക്കല്ലേ! സ്വന്തം സിനിമകളെക്കുറിച്ച് താരങ്ങളുടെ കുറ്റബോധങ്ങള്‍

    By
    | Published: Friday, August 12, 2022, 23:10 [IST]
    ബോൡവുഡിലെ സൂപ്പര്‍ താരങ്ങളില്‍ ചിലര്‍ തങ്ങളുടെ സിനിമകളെക്കുറിച്ച് പങ്കുവച്ച കുറ്റസമ്മതങ്ങള്‍

    എന്റെ പൊന്നോ ഓര്‍മ്മിപ്പിക്കല്ലേ! സ്വന്തം സിനിമകളെക്കുറിച്ച് താരങ്ങളുടെ കുറ്റബോധങ്ങള്‍
    1/6
    അഭയ് ഡിയോള്‍ പരസ്യമായി തന്നെ തള്ളിപ്പറഞ്ഞ സിനിമയാണ് ആയിഷ. സോനം കപൂറായിരുന്നു നായിക. ഈ സിനിമ വസ്ത്രങ്ങള്‍ക്ക് വേണ്ടി മാത്രമെടുത്തതാണെന്നായിരുന്നു അഭയ് പറഞ്ഞത്.

    എന്റെ പൊന്നോ ഓര്‍മ്മിപ്പിക്കല്ലേ! സ്വന്തം സിനിമകളെക്കുറിച്ച് താരങ്ങളുടെ കുറ്റബോധങ്ങള്‍
    2/6
    സെയ്ഫ് അലി ഖാന്‍ മാത്രമല്ല കൂടെ അഭിനയിച്ചവരും കണ്ടവരുമെല്ലാം ഒരുപോലെ വേണ്ടായിരുന്നുവെന്ന് പറഞ്ഞ സിനിമയാണ് ഹംഷക്കല്‍സ്. സാജിദ് ഖാന്‍ ഒരുക്കിയ സിനിമ സെയ്ഫിന്റെ കരിയറിലെ ഏറ്റവും മോശം സിനിമയാണ്. ഈ തെറ്റ് താന്‍ ഒരിക്കലും ആവര്‍ത്തിക്കില്ലെന്നാണ് സെയ്ഫ് പറഞ്ഞത്.

    എന്റെ പൊന്നോ ഓര്‍മ്മിപ്പിക്കല്ലേ! സ്വന്തം സിനിമകളെക്കുറിച്ച് താരങ്ങളുടെ കുറ്റബോധങ്ങള്‍
    3/6
    ചെയ്തത് തെറ്റായിപ്പോയി എന്ന് പ്രിയങ്ക ചോപ്ര പറഞ്ഞ സിനിമ സഞ്ജീര്‍ ആണ്. രാം ചരണിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു. പക്ഷെ ചിത്രം വലിയ പരാജയമായിരുന്നു.

    എന്റെ പൊന്നോ ഓര്‍മ്മിപ്പിക്കല്ലേ! സ്വന്തം സിനിമകളെക്കുറിച്ച് താരങ്ങളുടെ കുറ്റബോധങ്ങള്‍
    4/6
    ഷാഹിദ് കപൂറും ആലിയ ഭട്ടും ഒരുമിച്ച ചിത്രമായിരുന്നു ഷാന്‍ദാര്‍. എന്നാല്‍ രണ്ടു പേര്‍ക്കും ഈ സിനിമയെ രക്ഷിക്കാനായില്ല. തനിക്ക് പറ്റിയ തെറ്റാണ് ഈ സിനിമയെന്ന് ഷാഹിദ് പിന്നീട് പറഞ്ഞിട്ടുണ്ട്.

    എന്റെ പൊന്നോ ഓര്‍മ്മിപ്പിക്കല്ലേ! സ്വന്തം സിനിമകളെക്കുറിച്ച് താരങ്ങളുടെ കുറ്റബോധങ്ങള്‍
    5/6
    ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രിയായിരുന്നു ലഗാന്‍. എന്നാല്‍ ചിത്രം റീമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ടെന്നാണ് ആമിര്‍ പറയുന്നത്. അതുപോലെ ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന്റെ ക്ലീന്‍ ഷേവ് ലുക്കും മാറ്റണമെന്നും താരം പറയുന്നു. വെള്ളമില്ലാത്ത ഗ്രാമമായതിനാല്‍ എങ്ങനെ താടി വടിക്കുമെന്നാണ് താരം ചോദിക്കുന്നത്.

    എന്റെ പൊന്നോ ഓര്‍മ്മിപ്പിക്കല്ലേ! സ്വന്തം സിനിമകളെക്കുറിച്ച് താരങ്ങളുടെ കുറ്റബോധങ്ങള്‍
    6/6
    തന്റെ സിനിമകളായ ഹിമ്മത്ത് വാലയും റാസ്‌കലും ഇതുവരെ കണ്ടിട്ടില്ല അജയ് ദേവ്ഗണ്‍. രണ്ടും പരാജയപ്പെടുമെന്ന് ഷൂട്ടിംഗ് സമയത്ത് തന്നെ മനസിലായിരുന്നുവെന്നാണ് താരം പറയുന്നത്. അത് ശരിയായി തീരുകയും ചെയ്തു.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X