twitter
    bredcrumb

    മലയാളികളുടെ പ്രിയ താരങ്ങൾ, രണ്ടാം വിവാഹം കഴിച്ചവർ... മോളിവുഡിലെ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം

    By Akhil Mohanan
    | Published: Saturday, December 3, 2022, 13:33 [IST]
    വിവാഹവും വിവാഹ മോചനവും രണ്ടാം വിവാഹവും മറ്റു മേഖലകളിൽ എന്നപോലെ സിനിമയിലും സജീവമാണ്. പക്ഷെ മറ്റു ഇൻഡസ്ട്രിയെ അപേക്ഷിച്ചു സിനിമ പോലുള്ള കളർഫുൾ മാധ്യമങ്ങളിൽ അത്തരം വാർത്തകൾക്ക് വലിയ വാല്യൂ ആയിരിക്കും. അതുകൊണ്ട് തന്നെയാണ് താരങ്ങൾ എല്ലാ കാലത്തും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നില്കുന്നത്.

    മലയാളികളുടെ പ്രിയ താരങ്ങൾ, രണ്ടാം വിവാഹം കഴിച്ചവർ... മോളിവുഡിലെ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം
    1/10
    ബോളിവുഡിനെ അപേക്ഷിച്ചു വിവാഹ ഗോസിപ്പുകളിൽ മലയാള താരങ്ങൾ കുറവാണ്. എന്നിരുന്നാലും ഇവടെയും വിവാഹവും വിവാഹ മോചനവും രണ്ടാം വിവാഹവും നടന്നിട്ടുണ്ട്. രണ്ടാം വിവാഹം കഴിച്ച മലയാളത്തിലെ ചില സൂപ്പർ താരങ്ങളെ പരിചയപ്പെടാം
    മലയാളികളുടെ പ്രിയ താരങ്ങൾ, രണ്ടാം വിവാഹം കഴിച്ചവർ... മോളിവുഡിലെ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം
    2/10
    ലിസ്റ്റിൽ ആദ്യം ദിലീപ് ആണ്. ദിലീപ് എന്ന പേരിനൊപ്പം തരത്തിന്റെ ഇപ്പോഴത്തെ ഭാര്യയും നടിയുമായി കാവ്യ മാധവനെയും പറയണം. രണ്ടുപേരുടെയും രണ്ടാം വിവാഹം ആയിരുന്നു. ദിലീപ് ആദ്യ വിവാഹം ചെയ്തത് നടി മഞ്ജു വാര്യരെ ആയിരുന്നു. അതിനു ശേഷമാണ് കാവ്യയെ വിവാഹം ചെയ്യുന്നത്. കാവ്യ മാധവൻ ബിസിനസുകാരനെയാണ് ആദ്യം വിവാഹം ചെയ്തത്. ദിലീപ്-മഞ്ജു ഡിവോഴ്‌സും ദിലീപ്-കാവ്യ വിവാഹവും കേരളത്തിൽ വലിയ വാർത്തകൾ ആയിരുന്നു.
    മലയാളികളുടെ പ്രിയ താരങ്ങൾ, രണ്ടാം വിവാഹം കഴിച്ചവർ... മോളിവുഡിലെ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം
    3/10
    നടനും പൊളിറ്റിക്കൽ നേതാവുമായ മുകേഷാണ് അടുത്തത്. മലയാളത്തിലെ കോമഡി സിനിമകളിലൂടെ ആരാധകരെ നേടിയെടുത്ത താരമാണ് മുകേഷ്. നടനും രണ്ടു വിവാഹങ്ങൾ കഴിച്ച വ്യക്തിയാണ്. നടിയായ സരിത ആയിരുന്നു ആദ്യം ഭാര്യ. പിന്നീട് ആ ബന്ധം വേർപിരിഞ്ഞതിനുശേഷം ദേവിക എന്ന ഒരാളെ വിവാഹം ചെയ്തു. ആ ബന്ധവും കഴിഞ്ഞ വർഷം പിരിയുകയുണ്ടായി.
    മലയാളികളുടെ പ്രിയ താരങ്ങൾ, രണ്ടാം വിവാഹം കഴിച്ചവർ... മോളിവുഡിലെ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം
    4/10
    മലയാള സിനിമയിലെ ഒരു കാലത്തെ താരങ്ങളായിരുന്നു ജഗതിയും മല്ലികയും. 1974ലാണ് ജഗതി മല്ലികയെ വിവാഹം കഴിക്കുന്നത്. വർഷങ്ങൾക്ക് ശേഷം ആ ബന്ധം ഉപേക്ഷിച്ചു. പിന്നീട് ജഗതി മറ്റൊരാളെ വിവാഹം ചെയ്തു. ജഗതിയുമായുള്ള വേർപിരിയലിനു ശേഷം നടി മല്ലിക നടൻ സുകുമാരനെ വിവാഹം കഴിക്കുകയാണുണ്ടായത്. പ്രിഥ്വിരാജ്, ഇന്ദ്രജിത്ത് തുടങ്ങിയ യുവതാരങ്ങൾ മല്ലികയുടെയും സുകുമാരന്റെയും മക്കളാണ്.
    മലയാളികളുടെ പ്രിയ താരങ്ങൾ, രണ്ടാം വിവാഹം കഴിച്ചവർ... മോളിവുഡിലെ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം
    5/10
    മലയാളത്തിലെ കലക്കൻ താരങ്ങൾ ആണ് മനോജ്‌ കെ ജയനും ഉർവശിയും. രണ്ടു പേരും വർഷങ്ങൾക്ക് മുന്നേ ഒരുമിച്ച് ജീവിതം തുടങ്ങിയ താരങ്ങൾ ആയിരുന്നു. പിന്നീട് വേർപിരിഞ്ഞു. അതിനു ശേഷം മനോജ്‌. കെ ജയൻ ആശയെ വിവാഹം ചെയ്തു. ഉർവശി ചെന്നൈയിലുള്ള ഒരു ബിൽഡറെയാണ് വിവാഹം ചെയ്തത്.
    മലയാളികളുടെ പ്രിയ താരങ്ങൾ, രണ്ടാം വിവാഹം കഴിച്ചവർ... മോളിവുഡിലെ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം
    6/10
    മലയാള സിനിമയിൽ പതിറ്റാണ്ടുകളോളമായി അഭിനയ രംഗത്ത് നിലനിൽക്കുന്ന താരമാണ് ഷീല. സിനിമയുടെ എല്ലാ വളർച്ചയിലും നിന്ന താരവും രണ്ടാം വിവാഹം ചെയ്ത ആളാണ്. ചെന്നൈയിൽ ഉള്ള ജേർണലിസ്റ്റ് ആയിരുന്നു തരത്തിന്റെ ആദ്യ ഭർത്താവ്. ആ ബന്ധം ഉപേക്ഷിതിന് ശേഷം നടി തമിഴ് നടൻ രവിചന്ദ്രനെ വിവാഹം ചെയ്യുകയായിരുന്നു.
    മലയാളികളുടെ പ്രിയ താരങ്ങൾ, രണ്ടാം വിവാഹം കഴിച്ചവർ... മോളിവുഡിലെ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം
    7/10
    കോമഡി നായകനായി വന്ന് മലയാളത്തിലെ മികച്ച വില്ലൻ വരെ എത്തിയ താരമാണ് സായ്കുമാർ. നടനായി വന്നു വില്ലനായ ഇദ്ദേഹം ജീവിതത്തിൽ രണ്ടു തവണ വിവാഹം ചെയ്തിട്ടുണ്ട്. പ്രസന്ന കുമാരി ആയിരുന്നു ഇദ്ദേഹിന്റെ ആദ്യം ഭാര്യ. ആ ബന്ധം പിന്നീട് മുന്നോട്ട് പോയില്ല. അതിനുശേഷം നടി ബിന്ദു പണിക്കരെ വിവാഹം ചെയ്യുകയായിരുന്നു. 
    മലയാളികളുടെ പ്രിയ താരങ്ങൾ, രണ്ടാം വിവാഹം കഴിച്ചവർ... മോളിവുഡിലെ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം
    8/10
    തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് അംബിക. ഇന്ന് അമ്മ വേഷങ്ങളിൽ തിളങ്ങുന്ന നടി രണ്ടു തവണ വിവാഹം ചെയ്തിരുന്നു. എൻആർഐ ആയിരുന്ന പ്രേം കുമാർ ആയിരുന്നു അംബികയുടെ ആദ്യ ഭർത്താവ്. പിന്നീട് 2000ൽ ഇവർ നടൻ രവികാന്തിനെ വിവാഹം ചെയ്യുകയുണ്ടായി. ആ ബന്ധം പിന്നീട് പിരിയുകയായിരുന്നു.
    മലയാളികളുടെ പ്രിയ താരങ്ങൾ, രണ്ടാം വിവാഹം കഴിച്ചവർ... മോളിവുഡിലെ താരങ്ങൾ ആരൊക്കെയെന്ന് നോക്കാം
    9/10
    മലയാളത്തിലെ മികച്ച നായികമാരിൽ ഒരാളാണ് ശാന്തി കൃഷ്ണ. അവരുടെ വിവാഹ ജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. നടി ആദ്യം വിവാഹം ചെയ്തത് നടൻ ശ്രീനാഥിനെ ആയിരുന്നു. സിനിമയിലൂടെയുള്ള പ്രണയ വിവാഹമായിരുന്നു അത്. ആ ബന്ധം പിന്നീട് ഒഴിവാക്കി. ശേഷം അവർ മറ്റൊരാളെ വിവാഹത്തെ ചെയ്യുകയാണുണ്ടായത്. 
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X