twitter
    bredcrumb

    വിതുര പീഢനക്കേസും വിവാഹമോചനങ്ങളും; മലയാള സിനിമയിലെ വിവാദങ്ങള്‍

    By Saranya KV
    | Published: Friday, September 23, 2022, 19:10 [IST]
    മലയാള സിനിമയെ പിടിച്ചു കുലുക്കിയ വിവാദങ്ങളും വിവാദതാരങ്ങളുമിതാ.

    വിതുര പീഢനക്കേസും വിവാഹമോചനങ്ങളും; മലയാള സിനിമയിലെ വിവാദങ്ങള്‍
    1/8
    വിതുര സ്ത്രീ പീഡന കേസില്‍ മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ കുറ്റരോപിതനായിരുന്നു. ജഗതി തന്നെ പീഢിപ്പിച്ചു എന്നതില്‍ യാതൊരു സംശയവുമില്ലെന്നും, തന്നെ ഉപദ്രവിക്കാതെ വെറുതെ വിടണമെന്ന നിരന്തരമായ അഭ്യര്‍ത്ഥനയെ മാനിക്കാതെ
    മുറിക്കുള്ളില്‍ ഓടിച്ച് പിടിച്ചു ജഗതി തന്നെ പീഢിപ്പിച്ചു എന്നതായിരുന്നു പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി പറഞ്ഞത്. എന്നാല്‍ കേസില്‍ പ്രതി ചേര്‍ത്ത ജഗതിയെ കോടതി വെറുതേ വിട്ടിരുന്നു.
    വിതുര പീഢനക്കേസും വിവാഹമോചനങ്ങളും; മലയാള സിനിമയിലെ വിവാദങ്ങള്‍
    2/8
    2012ലായിരുന്നു നടി അനന്യയും ആഞ്ജനേയനും തമ്മിലുള്ള വിവാഹം. വിവാഹത്തിനു പിന്നാലെ അനന്യയ്ക്ക് നിരവധി വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. ആഞ്ജനേയന്റെ രണ്ടാം വിവാഹമായിരുന്നു അത്. എന്നാല്‍ ഇക്കാര്യം അറിഞ്ഞുകൊണ്ടാണ് താന്‍ അദ്ധേഹത്തെ വിവാഹം കഴിച്ചതെന്ന് പിന്നീട് അനന്യ തുറന്നു പറഞ്ഞിരുന്നു. വിവാഹശേഷം താരം സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയും ചെയ്തിരുന്നു.
    വിതുര പീഢനക്കേസും വിവാഹമോചനങ്ങളും; മലയാള സിനിമയിലെ വിവാദങ്ങള്‍
    3/8
    കളിമണ്ണ് എന്ന ചിത്രത്തിനുവേണ്ടി ശ്വേത മേനോന്റെ പ്രസവം ലൈവായി ചിത്രീകരിച്ചത് വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ലേബര്‍ റൂമില്‍ പ്രത്യേകം സജ്ജീകരിച്ച ക്യാമറയിലായിരുന്നു വിവാദമായ രംഗങ്ങള്‍ പകര്‍ത്തിയത്. തുടര്‍ന്ന് ശ്വേത മേനോനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്ത് വരികയായിരുന്നു.
    വിതുര പീഢനക്കേസും വിവാഹമോചനങ്ങളും; മലയാള സിനിമയിലെ വിവാദങ്ങള്‍
    4/8
    2005ലായിരുന്നു മയക്കുമരുന്നുമായി ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായത്. കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിന്നായിരുന്നു പത്ത് ലക്ഷത്തിന്റെ കൊക്കെയ്‌നുമായി ഷൈനിനെ പോലീസ് അറസ്റ്റ് ചെയ്തത്.
    വിതുര പീഢനക്കേസും വിവാഹമോചനങ്ങളും; മലയാള സിനിമയിലെ വിവാദങ്ങള്‍
    5/8
    1986ലായിരുന്നു നടന്‍ സായികുമാറിന്റെ ആദ്യ വിവാഹം. എന്നാല്‍ 2008ല്‍ വിവാഹമോചിതനായതോടെ നടി ബിന്ദു പണിക്കരെ വിവാഹം ചെയ്യുകയായിരുന്നു. തുടര്‍ന്ന് നിരവധി വിവാദങ്ങളും ഉയര്‍ന്നിരുന്നു. ആദ്യ വിവാഹത്തിലെ മകളുടെ വിവാഹത്തിന് സായികുമാര്‍ പങ്കെടുക്കാത്തതും വിവാദമായിരുന്നു.
    വിതുര പീഢനക്കേസും വിവാഹമോചനങ്ങളും; മലയാള സിനിമയിലെ വിവാദങ്ങള്‍
    6/8
    2017ലായിരുന്നു മലയാളത്തിലെ പ്രമുഖ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പോലീസ് അറസ്റ്റ്  ചെയ്യുന്നത്. പിന്നീട് 85 ദിവസങ്ങള്‍ കഴിഞ്ഞാണ് ദിലീപ് ജയില്‍ മോചിതനായത്. എങ്കിലും കേസും വിവാദങ്ങളും ഇപ്പോഴും താരത്തെ വിടാതെ പിന്തുടരുകയാണ്.
    വിതുര പീഢനക്കേസും വിവാഹമോചനങ്ങളും; മലയാള സിനിമയിലെ വിവാദങ്ങള്‍
    7/8
    മോഹന്‍ലാലും രതീഷ് വേഗയും ചേര്‍ന്ന് നടത്തിയ ലാലിസം എന്ന മ്യൂസിക് ഷോയുമായി ബന്ധപ്പെട്ട് നിരവധി വിമര്‍ശനങ്ങള്‍ താരത്തിന് നേരിടേണ്ടി വന്നിരുന്നു. കേരളത്തില്‍ നടന്ന നാഷണല്‍ ഗെയിംസിന്റെ ഉദ്ഘാടനവേളയില്‍ നടത്തിയ ഷോയില്‍ മോഹന്‍ലാല്‍ പാട്ടു പാടുന്നതിനു പകരം ചുണ്ടനക്കുക മാത്രമായിരുന്നു ചെയ്തത് എന്നായിരുന്നു ആരോപണങ്ങള്‍. ഇതിനു പിന്നാലെ ഓസ്‌ട്രേലിയയില്‍ നടത്തിയ സ്‌റ്റേജ് ഷോയിലും ഇത്തരം ആരോപണം ഉയര്‍ന്നിരുന്നു.
    വിതുര പീഢനക്കേസും വിവാഹമോചനങ്ങളും; മലയാള സിനിമയിലെ വിവാദങ്ങള്‍
    8/8
    2014ലായിരുന്നു ഗണേഷ് കുമാറിനൊപ്പം ഒന്നിച്ചു ജീവിക്കാനാവില്ലെന്നും വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ട് ഭാര്യ യാമിനി തങ്കച്ചന്‍ മുഖ്യമന്ത്രിയെ സമീപിക്കുന്നത്. തുടര്‍ന്ന് ഗണേഷ് കുമാറിന് അവിഹിത ബന്ധങ്ങളുണ്ടെന്നും, കാമുകിയുടെ ഭര്‍ത്താവ് അദ്ധേഹത്തെ ഔദ്യോഗിക വസതിയില്‍ കയറി മര്‍ദ്ദിച്ചെന്നും തരത്തില്‍ നിരവധി വാര്‍ത്തകളും പുറത്തു വന്നിരുന്നു. ഭാര്യയുടെ പരാതിയെ തുടര്‍ന്ന് ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനവും രാജി വെച്ചിരുന്നു.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X