twitter
    bredcrumb

    തലയും തലൈവരും വാഴുന്ന കോളിവുഡ്... ഫസ്റ്റ്ഡേ കളക്ഷനിൽ റെക്കോർഡിട്ട തമിഴ് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം

    By Akhil Mohanan
    | Published: Monday, January 16, 2023, 17:18 [IST]
    സൗത്തിൽ മുന്നിൽ നിൽക്കുന്ന സിനിമ ഇൻഡസ്ട്രിയാണ് കോളിവുഡ്. മേക്കിങ്ങ് കൊണ്ടും അഭിനയം കൊണ്ടും കണ്ടന്റ് കൊണ്ടും വ്യത്യസ്തത പുലർത്തുന്ന അനവധി ചിത്രങ്ങളാണ് വർഷാ വർഷം തമിഴിൽ നിന്നും വരുന്നത്. ഏത് ജോണർ എടുത്താലും തമിഴിൽ ഒരു സിനിമയെങ്കിലും ഓരോ വർഷം നമുക്ക് കാണാൻ സാധിക്കാറുണ്ട്.
    തലയും തലൈവരും വാഴുന്ന കോളിവുഡ്... ഫസ്റ്റ്ഡേ കളക്ഷനിൽ റെക്കോർഡിട്ട തമിഴ് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    1/11
    ഹിറ്റുകളും സൂപ്പർ ഹിറ്റുകളും വരുന്ന തമിഴ് കളക്ഷന്റെ കാര്യത്തിലും മുന്നിലാണ്. സൂപ്പർ സ്റ്റാർ ചിത്രങ്ങൾ മാത്രമല്ല മികച്ച കളക്ഷൻ നേടിയ ചെറിയ സിനിമകളും നമുക്ക് അവിടെ കാണാൻ സാധിക്കാറുണ്ട്. കോളിവുഡിൽ ഫസ്റ്റ്ഡേ കളക്ഷനിൽ റെക്കോർഡ് ഇട്ട ചിത്രങ്ങൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.
    തലയും തലൈവരും വാഴുന്ന കോളിവുഡ്... ഫസ്റ്റ്ഡേ കളക്ഷനിൽ റെക്കോർഡിട്ട തമിഴ് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    2/11
    ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയിരിക്കുന്നത് അജിത്ത് കുമാർ നായകനായ വലിമൈ ആണ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ചിത്രം വലിയ ഹിറ്റായിരുന്നില്ല. എച്ച് വിനോദ് ഒരുക്കിയ ആക്ഷൻ ത്രില്ലർ സിനിമക്ക് വലിയ ഓപ്പണിങ്ങാണ് ലഭിച്ചിരുന്നത്. ആദ്യം ദിവസം ചിത്രം 37.5 കോടി കളക്ഷൻ ഉണ്ടാക്കാൻ കഴിഞ്ഞത്.
    തലയും തലൈവരും വാഴുന്ന കോളിവുഡ്... ഫസ്റ്റ്ഡേ കളക്ഷനിൽ റെക്കോർഡിട്ട തമിഴ് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    3/11
    രജനികാന്തിനെ നായകനാക്കി 2012ൽ ശിവ സംവിധാനം ചെയ്ത ചിത്രമാണ് അണ്ണാത്തെ. തലൈവർ ഷോ മാത്രം ഉണ്ടായിരുന്ന ചിത്രം ചേട്ടൻ-അനിയത്തി സ്നേഹം ആയിരുന്നു പറഞ്ഞിരുന്നത്. ആക്ഷൻ എന്റെർറ്റൈനർ ചിത്രം ആദ്യ ദിനം നേടിയത് 35 കോടിയാണ്. ചിത്രം 250 കോടി കളക്ഷൻ നേടിയിരുന്നു.
    തലയും തലൈവരും വാഴുന്ന കോളിവുഡ്... ഫസ്റ്റ്ഡേ കളക്ഷനിൽ റെക്കോർഡിട്ട തമിഴ് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    4/11
    രജനികാന്ത്-ഷങ്കർ കൂട്ടുകെട്ടിൽ വന്ന ബ്രഹ്മാണ്ട ചിത്രമായിരുന്നു 2.0. എന്തിരൻ എന്ന സിനിമയുടെ രണ്ടാം ഭാഗമായി വന്ന ചിത്രത്തിൽ അക്ഷയ് കുമാർ ആയിരുന്നു വില്ലൻ വേഷം ചെയ്തത്. ബിഗ്ഗ്‌ബഡ്ജറ്റ് ചിത്രം തിയേറ്ററിൽ സൂപ്പർ ഹിറ്റായിരുന്നു. ചിത്രം ആദ്യ ദിനം നേടിയത് 34 കോടിയാണ്.
    തലയും തലൈവരും വാഴുന്ന കോളിവുഡ്... ഫസ്റ്റ്ഡേ കളക്ഷനിൽ റെക്കോർഡിട്ട തമിഴ് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    5/11
    2018ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് സർക്കാർ. എആർ മുരുഗദാസ് ഒരുക്കിയ പൊളിറ്റിക്കൽ ആക്ഷൻ ചിത്രമായിരുന്നു ഇത്. പൂർണമായും വിജയുടെ ആക്ഷൻ ചിത്രങ്ങളിൽ ഒന്നാണ് ഈ സിനിമയും. 250 കോടി കളക്ഷൻ നേടിയ ഈ ചിത്രം ആദ്യ ദിനം നേടിയത് 32 കോടിയോളമാണ്.
    തലയും തലൈവരും വാഴുന്ന കോളിവുഡ്... ഫസ്റ്റ്ഡേ കളക്ഷനിൽ റെക്കോർഡിട്ട തമിഴ് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    6/11
    അടുത്തത് വിജയ് ചിത്രമാണ്. കഴിഞ്ഞ വർഷം ഇറങ്ങി നിരവധി നെഗറ്റീവ് കമന്റുകൾ നേടിയ വിജയ് സിനിമയായിരുന്നു ബീസ്റ്റ്. നെൽസൻ ഒരുക്കിയ ആക്ഷൻ ചിത്രം പക്ഷെ വലിയ കളക്ഷൻ നേടിയിരുന്നു. സിനിമ ആദ്യ ദിനം നേടിയത് 31.4 കോടിയാണ്.
    തലയും തലൈവരും വാഴുന്ന കോളിവുഡ്... ഫസ്റ്റ്ഡേ കളക്ഷനിൽ റെക്കോർഡിട്ട തമിഴ് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    7/11
    കഴിഞ്ഞ വർഷത്തെ തമിഴിലെ വലിയ റിലീസുകളിൽ ഒന്നാണ് പൊന്നിയിൻ സെൽവൻ. മണി രത്‌നം സംവിധാനം ചെയ്ത ചിത്രത്തിൽ അനവധി താരങ്ങൾ അഭിനയിച്ചിരുന്നു. രണ്ടു ഭാഗങ്ങളായി വരന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വർഷം റിലീസ് പറഞ്ഞിരിക്കുകയാണ്. ആദ്യം ദിനം ചിത്രത്തിന് നേടാൻ കഴിഞ്ഞത് 26.85 കോടിയാണ്.
    തലയും തലൈവരും വാഴുന്ന കോളിവുഡ്... ഫസ്റ്റ്ഡേ കളക്ഷനിൽ റെക്കോർഡിട്ട തമിഴ് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    8/11
    ഈ വർഷത്തെ ആദ്യം വലിയ റിലീസുകളിൽ ഒന്നാണ് വാരിസ്. പൊങ്കൽ മൂവിയായി വന്ന ചിത്രം ഇപ്പോഴും തിയേറ്ററിൽ കളിക്കുന്നുണ്ട്. വംശി പൈദിപ്പള്ളി ഒരുക്കിയ ചിത്രം പൂർണമായും ഒരു വിജയ് മൂവിയാണ്. കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത സിനിമ ആദ്യ ദിനം 26.5 കോടിയാണ് കളക്ഷൻ നേടിയത്.
    തലയും തലൈവരും വാഴുന്ന കോളിവുഡ്... ഫസ്റ്റ്ഡേ കളക്ഷനിൽ റെക്കോർഡിട്ട തമിഴ് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം
    9/11
    വാരിസിനൊപ്പം ഇറങ്ങിയ അജിത്ത് കുമാർ ചിത്രമാണ് തുനിവ്. എച്ച് വിനോദ് ഒരുക്കിയ ആക്ഷൻ ത്രില്ലർ സിനിമയാണ് ഇത്. പൂർണമായും അജിത്ത് കുമാർ ഷോ ഉള്ള ചിത്രം ഇതിനോടകം 100 കോടി കളക്ഷൻ നേടിക്കഴിഞ്ഞു. സിനിമ ആദ്യ ദിനം നേടിയത് 26 കോടിയാണ്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X