twitter
    bredcrumb

    മോളിവുഡിലെ മികച്ച ഡയറക്ടർ-റൈറ്റർ കോമ്പിനേഷൻ ആരൊക്കെയെന്ന് നോക്കാം

    By Akhil Mohanan
    | Published: Tuesday, December 6, 2022, 17:18 [IST]
    ഇന്ത്യയിൽ ഇന്ന് ഏറ്റവും മികച്ച ചിത്രങ്ങൾ നൽകുന്ന ഇൻഡസ്ട്രിയാണ് മലയാളം. മികച്ച നടന്മാരും നടിമാരും സംവിധായകരും ഉള്ള ഇവിടുത്തെ ചിത്രങ്ങൾ പലതും അന്യ ഭാഷകളിലേക്ക് റീമേക്കുകൾ എടുന്നുണ്ട്. ടെക്നിക്കലി മുന്നിട്ട് നിൽക്കുന്ന സിനിമകളുടെ എണ്ണം ഇവിടെ വർഷം കഴിയും തോറും കൂടി കൂടി വരികയാണ്.
     മോളിവുഡിലെ മികച്ച ഡയറക്ടർ-റൈറ്റർ കോമ്പിനേഷൻ ആരൊക്കെയെന്ന് നോക്കാം
    1/8
    മറ്റു ഇൻഡസ്ട്രികളെ അപേക്ഷിച്ചു മലയാളത്തിൽ മികച്ച രചനകൾ സംഭവിക്കുന്നുണ്ട് എന്നതാണ് വലിയ സത്യം. സംവിധായകനൊപ്പം തന്നെ അല്ലെങ്കിൽ അതിനും മുകളിൽ നിന്നുകൊണ്ട് വർക്ക്‌ ചെയുന്ന തിരക്കഥ എഴുത്തുകാരൻ ഇവിടെ ഉണ്ട്. മോളിവുഡിൽ മികച്ച ഡയറക്ടർ-റൈറ്റർ കൊമ്പിനേഷൻ എക്കാലത്തും ഉണ്ടായിട്ടുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.
     മോളിവുഡിലെ മികച്ച ഡയറക്ടർ-റൈറ്റർ കോമ്പിനേഷൻ ആരൊക്കെയെന്ന് നോക്കാം
    2/8
    മലയാളത്തിലെ മികച്ച എഴുത്തുകാരൻ എംടി വാസുദേവൻ നായരും സംവിധായകൻ ഹരിഹരനും മികച്ച ഒരു കൂട്ടുകെട്ട് ആയിരുന്നു. എംടിയുടെ സൂപ്പർ തിരക്കഥകൾ വളരെ മനോഹരമായി സിനിമയാക്കാൻ സാധിച്ചിട്ടുണ്ട് ഹരിഹരൻ എന്ന സംവിധായകന്. ഒരു വടക്കൻ വീരഗാഥയും പഴശ്ശിരാജയും എല്ലാം അതിന്റെ ഉദാഹരണങ്ങൾ ആണ്.
     മോളിവുഡിലെ മികച്ച ഡയറക്ടർ-റൈറ്റർ കോമ്പിനേഷൻ ആരൊക്കെയെന്ന് നോക്കാം
    3/8
    മലയാളികളക്ക് എക്കാലത്തും പ്രിയപ്പെട്ട ഒരു കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കോമ്പോ. കോമഡി കൊണ്ട് നിറഞ്ഞ ചിത്രങ്ങൾ ആണ് ഈ കൂട്ടുകെട്ടിൽ നിന്നും മലയാളികൾക്ക് എല്ലാകാലത്തും ലഭിച്ചത്. ഈ കൂട്ടുകെട്ടിലെ പല സിനിമകളിലും ശ്രീനിവാസൻ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
     മോളിവുഡിലെ മികച്ച ഡയറക്ടർ-റൈറ്റർ കോമ്പിനേഷൻ ആരൊക്കെയെന്ന് നോക്കാം
    4/8
    മലയാളത്തിലെ എക്കാലത്തെയും മാസ്സ് ഡയലോഗ് എഴുത്തുകാരിൽ ഒരാളാണ് രഞ്ജി പണിക്കർ. രഞ്ജി പണിക്കർ-ഷാജി കൈലാസ് കൂട്ടുകെട്ട് എന്നത് സൂപ്പർ ഹിറ്റ് എന്ന ഒരു സമവാക്യം കേരളത്തിൽ ഉണ്ട്. ഇരുവരും ഒന്നിച്ച ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. ഇരുവരുടെയും കോമ്പോ ചിത്രങ്ങളിൽ മിക്ക സിനിമകളിലും സുരേഷ് ഗോപി ആയിരുന്നു നടൻ.
     മോളിവുഡിലെ മികച്ച ഡയറക്ടർ-റൈറ്റർ കോമ്പിനേഷൻ ആരൊക്കെയെന്ന് നോക്കാം
    5/8
    കെ മധു-എസ്എൻ സ്വാമി കൂട്ടുകെട്ട് എന്നു പറയുന്നതിലും നല്ലതും സിബിഐ സീരീസ് എന്നു പറയുന്നതാവും മലയാളികൾക്ക് നല്ലത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ അനവധി എഴുതിയ സ്വാമിയുടെ ഒട്ടുമിക്ക ചിത്രങ്ങളും സംവിധാനം ചെയ്‍തത് കെ മധു ആയിരുന്നു. സിബിഐ സീരിസ് തന്നെയാണ് ഇവരുടെ കൂട്ടുകെട്ടിലെ ഏറ്റവും മികച്ച ചിത്രങ്ങൾ എന്നതിൽ ആർക്കും സംശയമില്ലാത്ത കാര്യമാണ്.
     മോളിവുഡിലെ മികച്ച ഡയറക്ടർ-റൈറ്റർ കോമ്പിനേഷൻ ആരൊക്കെയെന്ന് നോക്കാം
    6/8
    മലയാളത്തിൽ മികച്ച സിനിമകൾ നൽകിയ സംവിധായകൻ ആയിരുന്നു ഐവി ശശി. അടുപ്പിച്ചു ഹിറ്റുകൾ നേടിയ ഇദ്ദേഹത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളുടെയും രചന നിർവഹിച്ചത് ടി ദാമോദരൻ ആയിരുന്നു. അതുകൊണ്ട് തന്നെ ഈ കൂട്ടുകെട്ട് പലപ്പോഴും തിയേറ്ററിൽ ജനങ്ങളെ കൂട്ടിയിരുന്നു.
     മോളിവുഡിലെ മികച്ച ഡയറക്ടർ-റൈറ്റർ കോമ്പിനേഷൻ ആരൊക്കെയെന്ന് നോക്കാം
    7/8
    പദ്മരാജൻ എന്ന സംവിധായകനെക്കാളും ഒരുപടി മുന്നിലായിയിരുന്നു പദ്മരാജൻ എന്ന എഴുത്തുകാരൻ. ഇദ്ദേഹത്തിന്റെ എഴുത്തുകൾ മനോഹരമായി സിനിമയാക്കിയത് സംവിധായകൻ ഭരതൻ ആയിരുന്നു. മലയാളത്തിലെ മികച്ച സംവിധായകർ ആയിരുന്ന രണ്ടുപേരും പരസപരം തിരക്കഥാ കൃത്തുക്കളും ആയിരുന്നു. ഈ കൂട്ടുകെട്ടിൽ നിന്നും അനവധി മികച്ച ചിത്രങ്ങൾ വന്നിട്ടുണ്ട്.
     മോളിവുഡിലെ മികച്ച ഡയറക്ടർ-റൈറ്റർ കോമ്പിനേഷൻ ആരൊക്കെയെന്ന് നോക്കാം
    8/8
    'ആഷിക് അബു + ശ്യാം പുഷ്കാരൻ=സൂപ്പർ ഹിറ്റ്' എന്ന ഒരു സംവാക്യം മലയാളികളുടെ മനസ്സിൽ ഉറപ്പിച്ച കാര്യമാണ്. ഈ കോൂട്ടുകെട്ടിൽ നിന്നും വന്ന ഹിറ്റ് സിനിമകൾ തന്നെയാണ് ഇത്തരത്തിൽ ഒരു ചിന്ത മലയാളിക്ക് നൽകിയത്. ഇന്ന് മലയാളത്തിലുള്ള മികച്ച എഴുത്തുകാരൻ ആണ് ശ്യാം.

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X