twitter
    bredcrumb

    ശക്തിമാൻ മുതൽ മിന്നൽ മുരളി വരെ... ഇന്ത്യൻ സൂപ്പർ ഹീറോസിന്റെ ലിസ്റ്റ് കാണാം

    By Akhil Mohanan
    | Published: Thursday, December 1, 2022, 16:52 [IST]
    സുപ്പർ ഹീറോ എന്ന പേര് കേൾക്കുമ്പോൾ നമുക്ക് ആദ്യം ഓർമ്മ വരിക ക്യാപ്റ്റൻ അമേരിക്കയും അയേൺ മാനും സൂപ്പർ മാനുമെല്ലാമാണ്. ലോക രക്ഷകരായ ഇവർക്ക് ലോകം മുഴുവൻ ആരാധകരുണ്ട്. സൂപ്പർ ഹീറോ സിനിമകൾ അധികം സംഭവിക്കാത്തത് ഒരിടമാണ് ഇന്ത്യൻ സിനിമ. സൂപ്പർ സ്റ്റാറുകൾ ഒരുപാടുള്ള ഇന്ത്യൻ സിനിമയിൽ സൂപ്പർ ഹീറോസ് കുറവുള്ള ഇടമാണ്.

    ശക്തിമാൻ മുതൽ മിന്നൽ മുരളി വരെ... ഇന്ത്യൻ സൂപ്പർ ഹീറോസിന്റെ ലിസ്റ്റ് കാണാം
    1/10
    ഇന്ത്യൻ സിനിമയിൽ വളരെ കുറച്ചു സൂപ്പർ ഹീറോ സിനിമകൾ മാത്രമാണ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ളത്. മലയാള സിനിമയെ എടുക്കുകയാണെങ്കിൽ ഇക്കാലത്തിന്റെ ഇടയിൽ ഇറങ്ങിയത് മിന്നൽ മുരളി മാത്രമാണ്. നമുക്ക് നോക്കാം ഇന്ത്യയിലെ മികച്ച സൂപ്പർ ഹീറോസ് ആരൊക്കെയാണെന്ന്.
    ശക്തിമാൻ മുതൽ മിന്നൽ മുരളി വരെ... ഇന്ത്യൻ സൂപ്പർ ഹീറോസിന്റെ ലിസ്റ്റ് കാണാം
    2/10
    ശക്തിമാൻ എന്ന സീരിയൽ കഥാപാത്രം ആണ് ഇന്ത്യയിലെ ആദ്യ സൂപ്പർ ഹീറോ എന്നു വേണമെങ്കിൽ പറയാം. ഇപ്പോഴും ആരാധകരുള്ള ഈ കഥാപാത്രം. മികച്ച രീതിയിൽ സിനിമയക്കാൻ പറ്റിയാൽ എല്ലാ റെക്കോർഡുകളും തകർക്കും എന്ന കാര്യത്തിൽ സംശയമില്ലാത്തതാണ്. മുകേഷ് ഖന്നയാണ് ശക്തിമാൻ എന്ന സൂപ്പർ ഹീറോ ആയി സിനിമയിലും സീരിയലിലും വന്നത്.
    ശക്തിമാൻ മുതൽ മിന്നൽ മുരളി വരെ... ഇന്ത്യൻ സൂപ്പർ ഹീറോസിന്റെ ലിസ്റ്റ് കാണാം
    3/10
    2006ൽ പുറത്തിറങ്ങിയ സിനിമയാണ് കൃഷ്. 2003ലെ കോയി മിൽഗയാ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി വന്ന സിനിമയിലൂടെ ഇന്ത്യൻ സിനിമക്ക് ലഭിച്ച സൂപ്പർ ഹീറോ ആണ് കൃഷ്. കറുത്ത കുപ്പായത്തിൽ ഫിറ്റായി ബോഡിയുമായി ഋതിക് റോഷൻ ആണ് കൃഷായി വന്നത്. ഈ കഥാപാത്രത്തിന് വലിയ ആരാധകരാണ് ഉള്ളത്.
    ശക്തിമാൻ മുതൽ മിന്നൽ മുരളി വരെ... ഇന്ത്യൻ സൂപ്പർ ഹീറോസിന്റെ ലിസ്റ്റ് കാണാം
    4/10
    മലയാളികളുടെ സൂപ്പർ ഹീറോ ആണ് മിന്നൽ മുരളി. ലോക്കൽ സൂപ്പർ ഹീറോ എന്നു സോഷ്യൽ മീഡിയ വിളിച്ച ഈ കഥാപാത്രം വന്നത് മിന്നൽ മുരളി എന്ന ചിത്രത്തിലൂടെയാണ്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത കോമഡി സിനിമയിൽ ടോവിനോ തോമസ് ആണ് മിന്നൽ മുരളി ആയത്. ഇന്ത്യയിൽ വലിയ രീതിയിൽ ചർച്ചയായ സൂപ്പർ ഹീറോ ആണിത്.
    ശക്തിമാൻ മുതൽ മിന്നൽ മുരളി വരെ... ഇന്ത്യൻ സൂപ്പർ ഹീറോസിന്റെ ലിസ്റ്റ് കാണാം
    5/10
    ഷങ്കർ സംവിധാനത്തിൽ വന്ന സൈ-ഫൈ സിനിമയാണ് 2.0. എന്തിരൻ എന്ന സിനിമയുടെ രണ്ടാം ഭാഗം ആയ ഈ സിനിമയിലൂടെ ഇന്ത്യൻ സിനിമയിലേക്ക് വന്ന റോബോട്ടിക് രക്ഷകൻ ആണ് ചിറ്റി. രജനികാന്ത് റോബോർട്ടായി വന്നു കസറിയ സിനിമ വലിയ കളക്ഷൻ റെക്കോർഡുകൾ തകർത്തിട്ടുണ്ട്.
    ശക്തിമാൻ മുതൽ മിന്നൽ മുരളി വരെ... ഇന്ത്യൻ സൂപ്പർ ഹീറോസിന്റെ ലിസ്റ്റ് കാണാം
    6/10
    ഷാരൂഖ് ഖാൻ സൂപ്പർ ഹീറോയായി വന്ന സിനിമയാണ് രാവൺ. 2011ൽ ഇറങ്ങിയ ഈ സിനിമ സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിൽ ശാസ്ത്രജ്ഞൻ ആയിട്ടും സൂപ്പർ ഹീറോ ആയും രണ്ടു ഗെറ്റപ്പിലാണ് ഷാരുഖ് വന്നത്. 200 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ സിനിമായിരുന്നു ഇത്.
    ശക്തിമാൻ മുതൽ മിന്നൽ മുരളി വരെ... ഇന്ത്യൻ സൂപ്പർ ഹീറോസിന്റെ ലിസ്റ്റ് കാണാം
    7/10
    ഇന്ത്യൻ സിനിമയിലെ മസ്സിൽമാൻ ടൈഗർ ഷെരൊഫ് നായകനായി വന്ന ചിത്രമാണ് എ ഫ്ലയിങ് ജീറ്റ്. മാർഷ്യൽ ആർട്സ് ടീച്ചർക്ക് സൂപ്പർ പവർ ലഭിക്കുന്ന കഥപറഞ്ഞ സിനിമ വലിയ ഹിറ്റായിരുന്നില്ല. എങ്കിലും സിനിമയിലെ സൂപ്പർ ഹീറോ വേഷം വളരെ മികച്ചതായിരുന്നു. കിടിലൻ കോസ്ട്യൂം ധരിച്ചു വന്ന ടൈഗറിന്റെ വേഷം ആരാധകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
    ശക്തിമാൻ മുതൽ മിന്നൽ മുരളി വരെ... ഇന്ത്യൻ സൂപ്പർ ഹീറോസിന്റെ ലിസ്റ്റ് കാണാം
    8/10
    ഭാവേഷ് ജോഷി സുപ്പർ ഹീറോ എന്ന ഹിന്ദി സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രമാണ്. ഹർഷവർധൻ കപൂർ നായക വേഷത്തിൽ വന്ന ചിത്രം സംവിധാനം ചെയ്തത് വിക്രമാദിത്യ മൊത്വാനെ ആണ്. മികച്ച മേക്കിങ് ഉള്ള ചിത്രം ഒരുതവണ കണ്ടിരിക്കാൻ കഴിയുന്നതാണ്.
    ശക്തിമാൻ മുതൽ മിന്നൽ മുരളി വരെ... ഇന്ത്യൻ സൂപ്പർ ഹീറോസിന്റെ ലിസ്റ്റ് കാണാം
    9/10
    വിക്രം ഭട്ട് സംവിധാനം ചെയ്ത സൈ-ഫൈ സിനിമയ്ന് മിസ്റ്റർ എക്സ്. ഇമ്രാൻ ഹാഷ്മി നായകനായ വന്ന ചിത്രത്തിൽ അദൃശ്യനാവാൻ കഴിയുന്ന സൂപ്പർ ഹിറോ ആയിരുന്നു. 37 കോടി ബഡ്ജറ്റിൽ വന്ന സിനിമ തിയേറ്ററിൽ വലിയ പരാജയം ആയിരുന്നു.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X