twitter
    bredcrumb

    തിരിച്ചറിയാൻ വൈകിപ്പോയി! മലയാളത്തിലെ ചില ലക്ഷണമാെത്ത സൈക്കോ കഥാപാത്രങ്ങൾ

    By
    | Published: Wednesday, September 28, 2022, 19:27 [IST]
    മലയാളത്തിൽ സൈക്കോ കഥാപാത്രങ്ങൾ ഇന്ന് കുറേക്കൂടി ചർച്ച ആവുന്നുണ്ട്. അഞ്ചാം പാതിരയിലെ വില്ലൻ കഥാപാത്രം, കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിയുടെ ചില സ്വഭാവങ്ങൾ തുടങ്ങിയവയെല്ലാം വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടു. സൈക്കോ കഥാപാത്രം എന്ന ലേബലിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചില കഥാപാത്രങ്ങളെ പരിചയപ്പെടാം. 

    തിരിച്ചറിയാൻ വൈകിപ്പോയി! മലയാളത്തിലെ ചില ലക്ഷണമാെത്ത സൈക്കോ കഥാപാത്രങ്ങൾ
    1/5
    ചിന്താമണി കൊലക്കേസ് എന്ന സിനിമയിലെ സുരേഷ് ​ഗോപി ചെയ്ത ലാൽ കൃഷണ വിരാടിയാർ എന്ന കേന്ദ്ര കഥാപാത്രം ഈ​ ​ഗണത്തിൽ പെടുത്താവുന്നതാണ്. സിനിമയിലെ സൂപ്പർ ഹീറോ പരിവേഷമുള്ള കഥാപാത്രത്തെ കൂടുതൽ പരിശോധിച്ചാൽ ലക്ഷണമൊത്ത സൈക്കോ ആണ്  എന്ന് മനസ്സിലാവും. കൊടും ക്രിമിനലുകളെ നിയമത്തിന്റെ കുരുക്കിൽ നിന്ന് രക്ഷപ്പെടുത്തി അയാൾക്ക് സ്വന്തമായി ശിക്ഷ വിധിക്കുന്ന കഥാപാത്രമാണിത്. 

    തിരിച്ചറിയാൻ വൈകിപ്പോയി! മലയാളത്തിലെ ചില ലക്ഷണമാെത്ത സൈക്കോ കഥാപാത്രങ്ങൾ
    2/5
    1996 ലിറങ്ങിയ മൂന്നിലൊന്ന് എന്ന സിനിമയിൽ നടൻ അശോകൻ അവതരിപ്പിച്ച വേണു​ഗോ​പാൽ എന്ന കഥാപാത്രവും വളരെ സ്വാഭാവികത തോന്നുന്ന യുവാവിനുള്ളിലെ സൈക്കോയെയാണ് കാണിക്കുന്നത്. പണക്കാരന്റെ മൂന്ന് പെൺമക്കളെ ലക്ഷ്യം വെക്കുന്ന ഈ കഥാപാത്രം ഇവരിൽ രണ്ട് പേരെ കൊല്ലുന്നു. മൂന്നാമത്തെ പെൺകുട്ടി ഇത് കണ്ട് പിടിക്കുന്നതുമാണ് സിനിമയുടെ കഥ. 

    തിരിച്ചറിയാൻ വൈകിപ്പോയി! മലയാളത്തിലെ ചില ലക്ഷണമാെത്ത സൈക്കോ കഥാപാത്രങ്ങൾ
    3/5
    ജയറാം, ലാൽ, സംയുക്ത വർമ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വൺമാൻ ഷോ എന്ന സിനിയിൽ ലാൽ അവതരിപ്പിച്ച ഹരി നാരായണൻ എന്ന കഥാപാത്രം സൈക്കോത്തരത്തിന്റെ ഉത്തമ ഉ​​ദാഹരണങ്ങളിൽ ഒന്നാണ്. ലാൽ മികവുറ്റ രീതിയിൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. 

    തിരിച്ചറിയാൻ വൈകിപ്പോയി! മലയാളത്തിലെ ചില ലക്ഷണമാെത്ത സൈക്കോ കഥാപാത്രങ്ങൾ
    4/5
    മമ്മൂട്ടി നായകനായെത്തിയ ഈ തണുത്ത വെളുപ്പാൻ കാലത്ത് എന്ന സിനിമയിൽ അന്തരിച്ച നടൻ നെടുമുടി വേണുവും ഭയപ്പെടുത്തുന്ന കഥാപാത്രമാണ്. തന്റെ ഭാര്യയെ പീഡിപ്പിച്ച് കൊന്നതിന് പ്രതികാരം ചെയ്യുന്ന വാര്യർ എന്ന ആത്മീയ ​ഗുരുവിനെ മികച്ച രീതിയിൽ നെടുമുടി വേണു അവതരിപ്പിച്ചു. 
    തിരിച്ചറിയാൻ വൈകിപ്പോയി! മലയാളത്തിലെ ചില ലക്ഷണമാെത്ത സൈക്കോ കഥാപാത്രങ്ങൾ
    5/5
    നാദിയ കൊല്ലപ്പെട്ട രാത്രി എന്ന സിനിമയിൽ കാവ്യ മാധവൻ ചെയ്ത കഥാപാത്രവും സൈക്കോ സ്വഭാവങ്ങളുള്ള ക്രിമിനലാണ്.  സ്നേഹിച്ച ആളെ ലഭിക്കാൻ വേണ്ടി ഇരട്ട സഹോദരിയെ കൊലപ്പെടുത്തിയ നാ​ദിയ എന്ന കഥാപാത്രം പിന്നീട് നാദിറ ആയി അഭിനയിക്കുന്നതാണ് സിനിമയുടെ കഥ. 

    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X