twitter
    bredcrumb

    തിയ്യേറ്ററിൽ പേടിപ്പിച്ച ചിത്രങ്ങൾ... IMDb റേറ്റിങ്ങുള്ള മികച്ച ഹൊറർ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം

    By Akhil Mohanan
    | Published: Wednesday, January 18, 2023, 18:14 [IST]
    ഹൊറർ ജോണർ എക്കാലത്തും ആരാധകർക്ക് പ്രിയപ്പെട്ട ഒന്നാണ്. വളരെ ഫാന്റസി ആയതും ഞെട്ടിക്കുന്നതുമായ ഒരു അന്തരീക്ഷത്തിൽ കുറച്ചു നേരം സമയം പാഴാക്കാൻ കാണികൾ എന്നും ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഏതു ഭാഷയെടുത്താലും അവിടെയെല്ലാം മികച്ച ഹൊറർ ചിത്രങ്ങൾ ഉണ്ടാകാറുണ്ട്.

    തിയ്യേറ്ററിൽ പേടിപ്പിച്ച ചിത്രങ്ങൾ... IMDb റേറ്റിങ്ങുള്ള മികച്ച ഹൊറർ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    1/11
    ഇന്ത്യൻ സിനിമയിൽ പണ്ടുമുതലേ ഹൊറർ ചിത്രങ്ങൾക്ക് വലിയ മാർക്കറ്റാണുള്ളത്. പ്രേത സിനിമകൾ മാത്രമാണ് ഹൊറർ എന്നു ചിന്തിച്ചിടത്തു നിന്നും കാലങ്ങൾക്കനുസരിച്ചുള്ള വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട് ഹൊറർ എന്ന ജോണറിന്. IMDb റേറ്റിംഗ് പ്രകാരം മികച്ചതെന്ന് പറയപ്പെടുന്ന ഇന്ത്യൻ ഹൊറർ ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
    തിയ്യേറ്ററിൽ പേടിപ്പിച്ച ചിത്രങ്ങൾ... IMDb റേറ്റിങ്ങുള്ള മികച്ച ഹൊറർ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    2/11
    ലിസ്റ്റിൽ ഒന്നാം സ്ഥാനം നേടിയത് തുമ്പാദ് ആണ്. ഇന്ത്യൻ സിനിമകളിൽ ഏറ്റവും മികച്ചതെന്ന് കാണികൾ വിധിയെഴുതിയ ഫാന്റസി ഹൊറർ സിനിമയാണ് ഇത്. ഹിന്ദിയിൽ പീരീഡ് സിനിമയായി ഈ ചിത്രം ഒരുക്കിയത് ആനന്ദ് ഗാന്ധി, റഹി അനിൽ ബാർവേ തുടങ്ങിയവർ ആണ്. IMDb നൽകിയ റേറ്റിംഗ് 8.2 ആണ്.
    തിയ്യേറ്ററിൽ പേടിപ്പിച്ച ചിത്രങ്ങൾ... IMDb റേറ്റിങ്ങുള്ള മികച്ച ഹൊറർ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    3/11
    IMDb റേറ്റിംഗ് 8 ലഭിച്ച തമിഴ് ചിത്രമാണ് പിസ്സ. കാർത്തിക് സൂബരാജ് ഒരുക്കിയ ചിത്രം തിയേറ്ററിൽ വലിയ ഹിറ്റായിരുന്നു. വിജയ് സേതുപതി, രമ്യ നമ്പീശൻ എന്നിവർ മുഖ്യ വേഷത്തിൽ വന്ന ഈ ചിത്രം 2012ലാണ് റിലീസ് ചെയ്യുന്നത്. മേക്കിങ്ങും കഥാപറച്ചിലും കൊണ്ട് വ്യത്യസ്തമായ ഒന്നാണ് ഈ മിസ്റ്ററി ത്രില്ലർ സിനിമ.
    തിയ്യേറ്ററിൽ പേടിപ്പിച്ച ചിത്രങ്ങൾ... IMDb റേറ്റിങ്ങുള്ള മികച്ച ഹൊറർ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    4/11
    2018ൽ റിലീസ് ചെയ്ത ഹിന്ദി ഹൊറർ ചിത്രമാണ് സ്ത്രീ. രാജ്‌കുമാർ റാവു, ശ്രദ്ധ കപൂർ തുടങ്ങിയവർ മുഖ്യ വേഷത്തിൽ വന്ന ചിത്രം കോമഡി ഹൊറർ ജോണറിൽ വരുന്ന ചിത്രമാണ്. അമർ കൗശിക് ഒരുക്കിയ ഈ സിനിമ വലിയ ഹിറ്റായിരുന്നു. 7.5 റേറ്റിങ്ങാണ് ചിത്രത്തിന് IMDb നൽകിയിരിക്കുന്നത്.
    തിയ്യേറ്ററിൽ പേടിപ്പിച്ച ചിത്രങ്ങൾ... IMDb റേറ്റിങ്ങുള്ള മികച്ച ഹൊറർ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    5/11
    2014ൽ മിഷ്കിന്റെ സംവിധാണനത്തിൽ വന്ന തമിഴ് ചിത്രമാണ് പിസാസ്. ഹൊറർ ത്രില്ലർ ഗണത്തിൽ വരുന്ന സിനിമയിൽ നാഗ സായി ആണ് നായകനായത്. മേക്കിങ്ങിൽ വ്യത്യസ്തത പുലർത്തിയ ചിത്രം മിഷ്കിന്റെ കരിയർ ബെസ്റ്റ് ആണ്. IMDb റേറ്റിങ്ങ് ലഭിച്ചിരിക്കുന്നത് 7.5 ആണ്.
    തിയ്യേറ്ററിൽ പേടിപ്പിച്ച ചിത്രങ്ങൾ... IMDb റേറ്റിങ്ങുള്ള മികച്ച ഹൊറർ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    6/11
    ഓരോ നിമിഷവും കാണികളെ ഞെട്ടിച്ച സിനിമയായിരുന്നു വെൽകം ഹോം. സോണി ലിവിൽ റിലീസ് ആയ ചിത്രം വലിയ ഹിറ്റായിരുന്നു. പേടിപ്പിക്കുന്ന മുഹൂർത്തങ്ങൾ ഒരുപാടുള്ള ചിത്രം സംവിധാനം ചെയ്തത് പുഷ്‌കർ മഹാബൽ ആണ്. IMDb സിനിമയ്ക്ക് നൽകിയ റേറ്റിങ്ങ് 7.4 ആണ്.
    തിയ്യേറ്ററിൽ പേടിപ്പിച്ച ചിത്രങ്ങൾ... IMDb റേറ്റിങ്ങുള്ള മികച്ച ഹൊറർ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    7/11
    മാധവൻ നായകനായി 2009ൽ റിലീസായ ചിത്രമാണ് 13B. വിക്രം കുമാർ അണിയിച്ചൊരിക്കിയ ഹോറർ ത്രില്ലർ ചിത്രം വലിയ ഹിറ്റായിരുന്നു. മെക്കിങ്കിങ്ങിലും കഥപറച്ചിലിലും വ്യത്യസ്തമായ സിനിമയാണ് ഇത്. 7.3 IMDb റേറ്റിങ്ങാണ് ചിത്രത്തിന് ഉള്ളത്.
    തിയ്യേറ്ററിൽ പേടിപ്പിച്ച ചിത്രങ്ങൾ... IMDb റേറ്റിങ്ങുള്ള മികച്ച ഹൊറർ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    8/11
    2009ൽ ഇറങ്ങിയ തെലുങ്ക് ഹൊറർ ചിത്രമാണ് അരുന്ധതി. അനുഷ്ക ഷെട്ടി മുഖ്യ വേഷത്തിൽ വന്ന ഈ സിനിമ വലിയ കളക്ഷൻ നേടിയിരുന്നു. കൊടി രാമകൃഷ്ണ ആണ് സിനിമയുടെ സംവിധായകൻ. 7.3 ആണ് ഈ സിനിമയ്ക്കു ലഭിച്ച IMDb റേറ്റിങ്ങ്.
    തിയ്യേറ്ററിൽ പേടിപ്പിച്ച ചിത്രങ്ങൾ... IMDb റേറ്റിങ്ങുള്ള മികച്ച ഹൊറർ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം
    9/11
    IMDb 7.2 റേറ്റിംഗ് ലഭിച്ച ചന്ദ്രമുഖി ആണ് ലിസ്റ്റിൽ അടുത്തത്. മലയാള ചിത്രം മണിച്ചിത്രത്താഴിന്റെ റിമേക്കായ ചന്ദ്രമുഖി 2005ലാണ് ഇറങ്ങുന്നത്. രജനികാന്തിനൊപ്പം തമിഴിലെ വലിയ താരനിര ഒന്നിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പി വാസു ആണ്.
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X