Malayalam » Movies » Kasaba

Kasaba (U/A)

Duration

2 hrs 17 mins

70  Audience Reviews

179 Ratings

Release Date

07 Jul 2016

Story

Kasaba is a Malayalam action - comedy movie directed by debutant Nithin Renji Panicker, son of filmmaker-scenarist-actor Renji Panicker. Movie stars ...
Comments
  • Sabin 6 months ago

    റോഡ്‌ഷോ ഭഗവത് സൈന്യസംഘത്തിന്റെ കവാടം കടന്ന് റോഡിലേക്കിറങ്ങി കുറച്ചുദൂരം പിന്നിട്ടതേയുളളു. അപ്പോഴേക്കും എതിര്‍ദിശയില്‍നിന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജന്‍സക്കറിയയുടെ ഔദ്യോഗിക വാഹനം വഴിമുടക്കിയപോലെ കടന്നുവന്ന് ബ്രേക്കിട്ടു. കാളീപുരം പോലീസ്‌സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജന്‍ സക്കറിയയെ നമ്പ്യാര്‍ക്ക് നന്നായിട്ടറിയാം. അതുപോലെതന്നെ ഭഗവത് സൈന്യസംഘത്തിന്റെ നേതാവ് പരമേശ്വരന്‍നമ്പ്യാരെ രാജന്‍ സക്കറിയയ്ക്കും അറിയാം. അതുകൊണ്ട് കണക്കുകള്‍ കൂട്ടിയുറപ്പിച്ചിട്ടാണ് റോഡ്‌ഷോ നടക്കുന്നിടത്തേയ്ക്ക് ആയുധങ്ങളോ സന്നാഹങ്ങളോ ഇല്ലാതെ രാജന്‍സക്കറിയയുടെ ഒറ്റക്കുള്ള വരവ്. മുദ്രാവാക്യലഹരിയില്‍ മേള കൊഴുപ്പിന്റെ അകമ്പടിയോടെ മുന്നോട്ട് നീങ്ങുന്ന അനുയായികള്‍ക്കിടയിലൂടെ പരിഹാസച്ചിരിയുമായി കുണുങ്ങിക്കുണുങ്ങി നടന്ന് നമ്പ്യാരുടെ അലങ്കാര വാഹനത്തിനരുകിലെത്തിയ രാജന്‍സക്കറിയയെ വലിച്ചുകീറാനുള്ള ദേഷ്യമുണ്ടെങ്കിലും അത് മുഖത്ത് പ്രകടിപ്പിക്കാതെ ആത്മസംയമനം പാലിക്കുകയായിരുന്നു. ഒരു സീനുണ്ടാക്കി രംഗം വഷളാക്കാന്‍ നമ്പ്യാര്‍ ആഗ്രഹിച്ചില്ല. പക്ഷേ വാക്കുകളിലൂടെ അത് പുറത്തുവരികതന്നെ ചെയ്തു. 'സക്കറിയാ... ശ്രീരാമന്റെ നാടാണിത്. ഒരിക്കല്‍ വനവാസത്തിനുപോയതാണ്. തിരിച്ചുവന്നത് ഈ മണ്ണില്‍ കാലുകുത്തിയത് ഇവിടെ ഭരിക്കാനാണ്...' 'കാലം കൈവിട്ട വാക്കും തേരും കയറും കണക്ക് പുസ്തകവുമൊക്കെയായി ഇനി എന്റെ വഴിക്കുവന്നാല്‍, പിന്നെ എന്നന്നേക്കുമായി ഒരു വനവാസത്തിന് താന്‍ പോകും. ചരമകോളത്തില്‍ കൊടുക്കാന്‍ തന്റെ ഒരു ഫോട്ടോ പോലും ബാക്കിവെയ്ക്കില്ല ഞാന്‍...' നമ്പ്യാരും രാജന്‍സക്കറിയയും തമ്മിലുള്ള സംസാരം പന്തിയല്ലെന്ന് മനസ്സിലാക്കിയ ശിങ്കിടികള്‍ ഒന്നാഞ്ഞെങ്കിലും നമ്പ്യാര്‍ കൈ ഉയര്‍ത്തി അവരെ തടഞ്ഞു. ഇതൊന്നുമറിയാതെ അണികള്‍ മുന്നോട്ട് നീങ്ങുകയാണ്. അവര്‍ക്ക് പിന്നാലെ ഉരുളുന്ന രഥത്തില്‍ വാഗ്വാദങ്ങള്‍കൊണ്ട് പോരാട്ടം നടത്തുന്ന രണ്ടുപേര്‍. ഏത് നിമിഷവും എന്തും സംഭവിക്കാവുന്ന സംഘര്‍ഷഭരിതമായ അന്തരീക്ഷമൊരുക്കി യുവ സംവിധായകന്‍ നിഥിന്‍ രണ്‍ജിപണക്കരും ക്യാമറാമാന്‍ സമീര്‍ഹക്കും ചേര്‍ന്ന് കസബയിലെ വലിയൊരു രംഗം ചിത്രീകരിക്കുകയാണ്. ഇത്തരം നിരവധി സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുന്ന പ്രമേയപശ്ചാത്തലത്തിലാണ് സിനിമയുടെ പൂര്‍ത്തീകരണം.

  • Sabin 7 months ago

    മമ്മൂക്ക ഫാൻസ് കസബക്ക് വേണ്ടി കാത്തിരുന്ന പോലെ ഒരു മൊയ്തീനും കാഞ്ചന മാലയും കാത്തിരുന്നിട്ടില്ല!!...

  • Sabin 7 months ago

    മമ്മൂക്ക ചിത്രമായ കസബയുടെ ഡ്യൂറേഷൻ 2.2 hr to 2.3 hr എന്ന് അറിയുന്നു . കസബ ഒരു മുഴുനീള പോലീസ് കഥയല്ല പറയുന്നത് . പ്രത്യേകിച്ച് ഒരു വില്ലനെ തേടിയുള്ള പോലീസ് കഥയുമല്ല പറയുന്നത് . കേരള കർണാടക അതിർത്തിയിലെ ഒരു സാങ്കൽപ്പിക ഗ്രാമവും കഥയുമാണ് ചിത്രത്തിന്റെത് . തികച്ചും ഒരു എന്റർറ്റൈന്റ് മെന്റ് രൂപത്തിലാണ് കസബ എത്തുന്നത് . മമ്മൂക്കയുടെ രാജൻ സക്കറിയ എന്ന ഒറ്റയാന്റെ പ്രകടനം തന്നെയാണ് ചിത്രത്തിൻറെ ഹൈലൈറ്റ് ..

Buy Movie Tickets