Malayalam » Movies » Varsham

Varsham (U)

User Review

Release Date

06 Nov 2014

Story

After the success of Passenger and Punyalan Agarbathis, director Ranjith Shankar is back with a light hearted movie titled as Varsham. Movie features ...
Comments
 • Malayali 9 months ago

  വർഷം സിനിമയുടെ സാറ്റലൈറ്റ് റേറ്റിനായി ചാനൽ യുദ്ധം; നവംബർ ആറിന് റിലീസിന് ഒരുങ്ങുന്ന വർഷം സിനിമയുടെ സാറ്റലൈറ്റ് കൈവശപ്പെടുത്താൻ ചാനലുകൾ അണിയറ യുദ്ധത്തിൽ. റെക്കോർഡ്‌ തുകക്ക് സാറ്റലൈറ്റ് റേറ്റ് വിറ്റുപോവുമെന്നാണ് അറിയാൻ കഴിഞ്ഞത്. സിനിമയുടെ പ്രിവ്യു കണ്ട പലരുടെയും അഭിപ്രായമനുസരിച്ച് വർഷം ബോക്സോഫീസിൽ അത്ഭുതം ശ്രിഷ്ടിക്കുമെന്നാണ് അണിയറ സംസാരം. കേരളത്തിലെ കുടുംബപ്രക്ഷകർ ചിത്രം രണ്ടു കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം. മമ്മൂട്ടി - ആശ ശരത് ജോഡി മലയാളത്തിനു നീണ്ട ഇടവേളയ്ക്കു ശേഷം കിട്ടിയ അതിമനോഹര ജോഡി എന്ന നിലക്കും പടത്തിനു വൻ പ്രതീക്ഷയാണ് നൽകുന്നത്. ആശ മിനി സ്ക്രീനിലെ സൂപ്പർ താരമാണെന്നതും ചാനലുകാരെ കൂടുതൽ വർഷത്തിലേക്ക് ആകർഷിക്കുന്നു. വർഷം നവംബർ ആറിനാണ് റിലീസ്. എന്തായാലും ചാനലുകളുടെ വർഷത്തിന് വേണ്ടിയുള്ള മത്സരം എവിടെ ചെന്ന് അവസാനിക്കുമെന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം

 • Malayali 9 months ago

  'വർഷം' പെയ്തൊഴിയാൻ തയ്യാറായി നിൽക്കുകയാണ്. മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് ശങ്കർ ഒരുക്കുന്ന 'വർഷം' അടുത്ത ആഴ്ച തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. മമ്മൂട്ടി എന്ന നടന വൈഭവത്തിന്റെ മാസ്മരിക പ്രകടനം ഈ ചിത്രത്തിൽ കാണാൻ കഴിയും എന്ന് തന്നെയാണ് സിനിമയുടെ ട്രെയിലറിൽ നിന്നും പാട്ടുകളിൽ നിന്നും ലഭിക്കുന്ന സൂചനകൾ. ഈയിടെ ഒരു അഭിമുഖത്തിൽ 'വർഷ'ത്തിന്റെ സംവിധായകൻ രഞ്ജിത്ത് ശങ്കർ മമ്മൂട്ടിയോടൊപ്പം വർക്ക് ചെയ്തതിലെ തന്റെ അനുഭവങ്ങൾ വിവരിക്കുകയുണ്ടായി. 'വർഷം' തുടങ്ങുന്നതിനു മുൻപ് തന്നെ മമ്മൂക്കയുമായി എന്തും തുറന്നു പറയാവുന്ന നിലയിലേക്ക് ബന്ധംവളർന്നു. തന്റെ ആഗ്രഹം പോലെതന്നെ മമ്മൂട്ടിയോടൊപ്പമുള്ള ആദ്യ സിനിമ തനിക്ക് മനോഹരമായ ഓർമ്മകൾ തന്നെയാണ് സമ്മാനിച്ചത് എന്ന് സംവിധായകൻ രഞ്ജിത്ത് ശങ്കർ പറയുന്നു. ഒരു സംവിധായകൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും മമ്മൂക്കയുമായി അടുത്തിടപഴകിയ ദിവസങ്ങൾ തനിക്ക് ഒരുപാട മാറ്റങ്ങൾ നൽകിയെന്നും തന്നെപ്പോലെ തന്ന ഈ സിനിമ മനോഹരമാക്കാൻ എന്ന് ആലോചിച്ച് ഈ പ്രോജക്ടിൽ അദ്ദേഹവും മുഴുകിയിരുന്നു എന്ന് രഞ്ജിത്ത് പറയുന്നു. പല കാര്യങ്ങളിലും മമ്മൂട്ടി തന്നെ അത്ഭുതപ്പെടുത്തി. ഇത്രയും വലിയ സ്റ്റാർഡമിൽ നിൽക്കുമ്പോഴും അദ്ധേഹത്തിന്റെയുള്ളിൽ ലാളിത്യമുള്ളൊരു മനുഷ്യൻ ഉണ്ട്. ഈ സിനിമയുടെ ഭാവി എന്തായാലും തനിക്ക് മനസ്സിൽ ഓർത്തു വയ്ക്കാൻ ഒട്ടേറെ അനുഭവങ്ങൾ 'വർഷം' സമ്മാനിച്ചു കഴിഞ്ഞുവെന്നും രഞ്ജിത്ത് ശങ്കർ കൂട്ടിച്ചേർത്തു. നവംബര്‍ 6 അത് ഒരു ചരിത്ര ദിവസം ആയിരിക്കും ...?

 • Malayali 9 months ago

  വർഷം പെയ്തു തുടങ്ങുന്നു .. !!! മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ശങ്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ഷം. ആശാ ശരത്, മംമ്ത, ടി ജി രവി, ഗോവിന്ദ് പത്മസൂര്യ, സുധീര്‍ കരമന, സജിത മഠത്തില്‍, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. തൃശൂരാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. ഏറെ നാള്‍ ഗള്‍ഫില്‍ ജോലി ചെയ്ത ശേഷം നാട്ടില്‍ തിരിച്ചെത്തിയ വേണു എന്ന ഗൃഹനാഥനെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ആശാ ശരത് മമ്മൂട്ടിയുടെ ഭാര്യ നന്ദിനിയായെത്തുന്നു. ഇവരുടെ പ്ലസ്ടുവിന് പഠിക്കുന്ന മകന്‍ ആന്ദിനെ മാസ്റ്റര്‍ നബീഷ് അവതരിപ്പിക്കുന്നു. തനിയ്ക്ക് ശരിയെന്നു തോന്നുന്ന കാര്യം അതേപടി ചെയ്യുന്ന ആളാണ് വേണു. ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തുന്ന വേണു ആനന്ദ് ഫിനാന്‍സ് എന്ന പേരില്‍ ഒരു പണമിടപാട് സ്ഥാപനം ആരംഭിക്കുന്നു. സേവനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനം അധികം വൈകാതെ വലിയ പ്രചാരം നേടുന്നു. വേണുവിന്റെ വളര്‍ച്ച മറ്റു സ്ഥാപനങ്ങള്‍ക്ക് പ്രതികൂലമാകുന്നതോടെ അവരെല്ലാം ഒന്നിക്കുകയാണ്. പിന്നീട് അപ്രതീക്ഷിതമായി പലതും വേണുവിന് നേരിടേണ്ടി വരുന്നു. ജീവിതത്തിന്റെ മറ്റൊരു വശം കാണേണ്ടിവരുന്ന വേണുവിന്റെ ജീവിതത്തില്‍ തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

 • Malayali 12 months ago

  പ്ളേഹൗസിന്‍റെ ബാനറില്‍ രഞ്‌ജിത്ത്‌ ശങ്കര്‍ സംവിധാനം ചെയ്യുന്ന "വര്‍ഷം" ആഗസ്റ്റ്‌ 12 ന്‌ തൃശൂരില്‍ ചിത്രീകരണമാരംഭിക്കുന്നു. മമ്മൂട്ടി ചിത്രത്തില്‍ മംമ്‌ത മോഹന്‍ദാസും ആശാശരത്തും നായികാകഥാപാ്ത്രങ്ങളെ അവതരിപ്പിക്കുന്നത്. സുധീര്‍ കരമന, ടി.ജി.രവി, ഹരീഷ്‌ പേരോടി, സരയു, സജിതമഠത്തില്‍ എന്നിവരാണ്‌ മറ്റ്‌ പ്രധാന അഭി നേതാക്കള്‍. നഗരത്തിെന്റയും നാട്ടുമ്പുറത്തിന്റെയും ജീവിതം അടയാളപ്പെടുത്തുന്ന വര്‍ഷം ഒരു ഫാമിലി എന്റര്‍ടെയിനറായിരിക്കും. തൃശൂര്‍ പട്ടണത്തില്‍ ബിസിനസ്‌ ചെയ്യുന്ന സാധാരണക്കാരനായ വേണുവിന്റെ കഥയാണ്‌, അയാളുടെ കുടുംബത്തിന്റെ കഥയാണ്‌. വേണുവുമായി ബന്ധപ്പെട്ടാണ്‌ ഓരോ കഥാപാത്രങ്ങളും എത്തിച്ചേരുന്നത്. ഗംഭീര പെര്‍ഫോമെന്‍സിനു വളരെ പ്രാധാന്യമുള്ള വര്‍ഷത്തിൽ വേണു എന്ന കഥാപാത്രത്തെയാണ് മമ്മൂക്ക അവതരിപ്പിക്കുന്നത്‌

 • Malayali a year ago

  പുണ്യാളന്‍ അഗര്‍പത്തീസിനു ശേഷം രഞ്ജിത്ത് ശങ്കര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന വര്‍ഷത്തില്‍ വില്ലന്‍ പരിവേഷമുള്ള കഥാപാത്രവുമായി ഒരു നീണ്ട ഇടവേളക്ക് ശേഷം ടിജി രവി എത്തുന്നു . മണവാളന്‍ പീറ്റര്‍ എന്ന വെവസായിയുടെ വേഷമാണ് ടിജി രവിക്ക് . വര്‍ഷത്തില്‍ മംമോട്ടി അവതരിപ്പിക്കുന്നത് കഥാപാത്രം നാല്പത്തിഅഞ്ചിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള വേണു എന്ന കഥാപാത്രത്തെയാണ് . മുന്തിയവനും കുരുകിയവനും തമ്മിലുള്ള പൊരിന്‍റെയും ജീവിത ഗന്ധികളുടെയും കഥ നര്‍മ്മ രൂപത്തിലും അതേ പോലെ തന്നെ തീഷ്ണ രൂപത്തിലും അവതരിപ്പിക്കുന്ന ചിത്രമാണ് വര്ഷം . രണ്ട് പെണ്‍കുട്ടികളുടെ അച്ചനായി വളരെയേറെ വെത്യസ്തതയും അഭിനയ സാധ്യതയുള്ളതുമായ വേഷ വിധാനത്തിലാണ് മമ്മൂട്ടി വേണുവായി എത്തുന്നത് . ജൂലൈ ഇരുപതിന് ഷൂട്ടിംഗ് തുടങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് പ്ലേ ഹൗസിന്‍റെ ബാന്നറില്‍ മമ്മൂട്ടിയും രഞ്ജിത്ത് ശങ്കറിന്‍റെ ഡ്രീം ആന്‍ഡ്‌ ബിയോണ്‍സും ചേര്‍ന്നാണ് . സുജിത് വാസുദേവ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് ബിജിപാല്‍ ആണ് . ചിത്രത്തിലെ രണ്ട് ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് കഴിഞ്ഞു .

Buy Movie Tickets