Malayalam » Movies » Balyakalasakhi

Balyakalasakhi

User Review

Release Date

07 Feb 2014

Story

Balyakalasakhi is a romantic tragedy movie directed by debutant Pramod Payyannur. Story In Details: Balyakalasakhi movie is completely adapted from ...
Comments
 • Malayali 2 years ago

  വടക്കന്‍ വീരഗാധയിലെ ചന്തുവിന്‍റെ റിയാലിറ്റിക്ക് മുകളില്‍ നില്‍ക്കുന്ന എന്ത് അഭിനയമാണ് സേതുമാതവനില്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ കഴിഞ്ഞത് . സേതു എന്നത് നമുക്ക് പരിചയമുള്ള ഒരാളുടെയോ ഒന്നില്‍ കൂടുതല്‍ ആളുകളുടെയോ ജീവിതാനുഭവം മാത്രമാണ് . അത് അഭിനയിക്കേണ്ടി വരുന്ന നടന് നമ്മുടെ ഇടയില്‍ നിന്ന് തന്നെ പരിചിതമായ ശരീര ചെഷ്ടതകള്‍ , മുതല്‍ കണ്ട് മുന്നൊരുക്കങ്ങള്‍ നടത്താന്‍ സാദിക്കുകയും ചെയ്യും . ഡയറക്റ്റര്‍ ഫാസില്‍ ഒരിക്കല്‍ പറയുകയുണ്ടായി മോഹന്‍ലാലിന്‍റെ അഭിനയം ഇപ്പോഴും എവിടെയൊക്കെയോ ഉള്ള കാര്യങ്ങള്‍ മാത്രമാണ് എന്നാല്‍ മമ്മൂട്ടി അത് വരുത്തി എടുക്കുന്നതാണെന്ന്. ആ വാക്കുകളെ ശരി വകുന്നതല്ലേ ഒരു വടക്കന്‍ വീര ഗാഥ . അങ്ങനെയൊരു കഥാപാത്രത്തെ ഇതിന് മുന്പ് നമ്മുടെ ജീവിതത്തില്‍ ഒരാള്‍ക്കെങ്കിലും പരിചയമുണ്ടോ ...? ഉണ്ടാവില്ല കാരണം ചന്തു എന്നത് ഒരു സാങ്കല്‍പ്പിക കഥാപാത്രം മാത്രമാണ് . ചന്തുവാകുന്ന അഭിനേതാവിന് മുന്നോരുക്കത്തിന് വേണ്ടി ഒരു പരിചിത മുഖം പോലും സങ്കല്‍പ്പിക്കാന്‍ കഴിയില്ല . എന്നാല്‍ താനാകുന്ന ചന്തുവിനെ പ്രേക്ഷകര്‍ ചൂണ്ടി കാട്ടി ഇങ്ങനെ പറയണം ഇതാണ് ചന്തു. ഞങ്ങടെ ചന്തു ചതിയനല്ലെന്ന് ഒരേ സ്വരത്തില്‍ പറയുകയും വേണം . ഇതല്ലേ .. നടന കല എന്ന് പറയുന്നത് ....? ഇനി നിങ്ങള്‍ പറ ഇതിന് മുകളില്‍ നില്‍ക്കാന്‍ കഴിയുമോ സേതു മാധവന് ....? ഇനി ദശരഥം എടുത്ത് നോക്കാം കഥയും കഥാ പശ്ചാത്തലവും ആല്ലേ ആ ചിത്രത്തെ പ്രേക്ഷക ശ്രധേയമാക്കിയത് ...! തന്‍റെ ബീജം വഹിക്കാന്‍ ഒരു വാടക ഗര്‍ഭപാത്രം തേടി നടക്കുന്ന നായകന്‍ . അവസാനം മാതൃത്വമാണ് ഏറ്റവും വലുതെന്ന് മനസിലാക്കുന്ന നായകന്‍ . ഇതില്‍ മോഹന്ലാലിന്‍റെ അഭിനയം മോശമാനെന്നുള്ള വാതമോന്നും എനിക്കില്ല . പക്ഷെ നമുക്ക് ബഷീറിലേക്ക് പോയാല്‍ കാണാന്‍ കഴിയുന്നത് ജീവിച്ചിരിക്കുന്ന ഒരാളുടെ ജീവിതത്തെ അതേ അളവില്‍ അഭിനയിച്ചു ഫലിപ്പിക്കുക എന്നതാണ് . പക്ഷെ അവിടെയും വലിയൊരു വെല്ലിവിളി നടനെ കാത്തിരിപ്പുണ്ട് . ജയിലില്‍ കഴിയുന്ന ബഷീറിന്‍റെ മാനസ്സിക ഭാവങ്ങള്‍ അതേ അളവില്‍ മമ്മൂട്ടി അവതരിപ്പിക്കണം . അത് കണ്ടു വിലയിരുത്താന്‍ ആ മനുഷ്യന്‍ തന്നെ ജീവിച്ചിരിപ്പുണ്ട് . പരാച്ചയപ്പെട്ടാല്‍ തുറന്നു പറയുന്ന ബഷീറിയന്‍ പ്രക്രിതത്തിന്‍റെ വെല്ലു വിളിയും . ഇതില്‍ കൂടുതല്‍ എന്താണ് ഒരു നടന് മുന്നിലെ വെല്ലുവിളി . ചിത്രം കണ്ട ബഷീര്‍ പറഞ്ഞത് ഇത്രമാത്രം മമ്മൂട്ടിയുടെ ബഷീറിന് എന്‍റെയാത്രയും സൌന്ദര്യം ഇല്ലെന്ന്..!!!

 • Malayali 2 years ago

  ശ്രീകുമാരന്‍ തമ്പി സാറിനോട് മാത്രം പറയാനുള്ളത് ....... സാര്‍ ആയിരുന്നു ഇന്നലെ എല്ലായിടത്തും സ്റ്റാര്‍.അത് തനെ ആയിരുന്നു അങ്ങയുടെ ലക്ഷ്യവും എന്തായാലും അത് താങ്കള്‍ നേടി അഭിനന്തനങ്ങള്‍ . 1989ല്‍ ലാലേട്ടന് കിട്ടേണ്ട അവാര്‍ഡ്‌ മമ്മുക്ക തട്ടി എടുത്തു എന്നായിരുന്നു താങ്കളുടെ പ്രസ്താവന.അവസാന റൌണ്ടില്‍ വന്ന സിനിമകള്‍ വടക്കന്‍ വീരഗാഥ(,മതിലുകള്‍ പിന്നിട് ആഡ് ചെയ്തു)) ,കിരീടം ,ദശരഥം എല്ലാവരും ലാലേട്ടന്റെ പേര് പറഞ്ഞപ്പോള്‍ kg ജോര്‍ജ് മാത്രം മമ്മുക്കയ്ക്ക് കൊടുക്കണം എന്ന് വാശി പിടിച്ചു....ഒരു കാര്യം ചോദിച്ചോട്ടെ ആ വര്‍ഷം തനെ ഇറങ്ങിയ സിനിമകള്‍ അല്ലെ മൃഗയ,മതിലുകള്‍ ഇതൊന്നും താങ്കളുടെ കണ്ണില്‍ പെട്ടില്ലേ?തിമിരം ആയിരുന്നോ അങ്ങയുടെ കണ്ണില്‍? കിരീടത്തിനു കൊടുക്കാതെ പട്ടണത്തില്‍ ഭൂതം പോലുള്ള സിനിമകള്‍ക്ക്‌ കൊടുത്താല്‍ താങ്കള്‍ പറഞ്ഞത് സമ്മതിക്കമായിരുന്നു .ഇതിപ്പോള്‍ രണ്ടു മികച്ച സിനിമകള്‍ക്ക്‌ അല്ലെ കൊടുത്തത് (മതിലുകള്‍,വടക്കന്‍ വീരഗാഥ).(മതിലുകള്‍ എന്നാ സിനിമ അന്താരഷ്ട്ര മേളയില്‍ അവാര്‍ഡുകള്‍ വാരി കൂട്ടിയ സിനിമ ആണ്). അല്ലങ്കിലും ചിലര്‍ ഇങ്ങനെ ആണ് വീട്ടില്‍ ചുമ ഇരിക്കുമ്പോള്‍ ചില ഡയലോഗുകള്‍ പറയും വെറും ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി.ശ്രീകുമാരന്‍ തമ്പി തനെ ആണ് ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷം അഹോഷിച്ചപ്പോള്‍ വേണ്ടത്ര പരിഗണന കിട്ടിയില്ല എന്ന് പറഞ്ഞു കൊണ്ട് മാധ്യമങ്ങളില്‍ കയറി ഇറങ്ങി കരഞ്ഞത് . ഇത് പോലെ തനെ വേറൊരാള്‍ ഉണ്ട് പോലീസ് വേഷങ്ങള്‍ മാത്രം ചെയുന്ന പേപ്പര്‍ സൂപ്പര്‍ സ്റ്റാര്‍ (എണ്ണി നോക്കിയാല്‍ 20 സിനിമകള്‍ തികച്ചു ഹിറ്റ് ആയിട്ടില്ല).അദ്ദേഹവും ഇങ്ങനെ ആണ് മമ്മുക്കയുടെ മുകളിലോട്ടു കയറാന്‍ പയങ്കര ആഗ്രഹം ആണ്. ഇതില്‍ നിന്നെല്ലാം ഒരു കാര്യം വ്യക്തം ആണ് മമ്മുക്ക ഒരു സംഭവം ആയതു കൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ മുറയ്ക്ക് വരുന്നത്. 3തവണ ദേശിയ അവാര്‍ഡും 5 തവണ സ്റ്റേറ്റ് അവാര്‍ഡും 11തവണ ഫിലിം ഫെയര്‍ അവാര്‍ഡും പദ്മശ്രീയും 2 ഡോക്ട്രയ്ട്ടും (കാലിക്കറ്റ്‌,കേരള university)പിന്നിട് (പഠിച്ചു കിട്ടിയ adv )കിട്ടിയത് കഷ്ട്ടപെട്ടു അഭിനയിച്ചത് കൊണ്ട് മാത്രം ആണ് അലാതെ ആരുടെയും പ്രീതി സംമ്പാതിചിട്ടല്ല . 2009ല്‍ദേശിയ അവാര്‍ഡ്‌ കൊടുത്തപ്പോള്‍ എന്താണ് സംഭവിച്ചത് എന്ന് എല്ലാര്‍ക്കും അറിയാം.അമരം സിനിമയ്ക്കു എന്ത് കൊണ്ട് അവാര്‍ഡ്‌ മിസ്സ്‌ ആയതെന്നും എല്ലാര്‍ക്കും അറിയാം ....കിട്ടാന്‍ ചാന്‍സ് ഉള്ള പല്ല അവാര്‍ഡുകളും നഷ്ട്ടം ആയതിന്റെ വിഷമം മമ്മുക്ക ആരോടും പറയുന്നില്ലലോ

 • Malayali 2 years ago

  Balyakalasakhi is a Malayalam romantic tragedy novel written by Vaikom Muhammad Basheer. Published in 1944, it is considered by many as Basheer's best work. The story revolves around Majeed and Suhra, who are in love with each other from childhood. Mammootty portray's the role of Majeed and that of his father in the film. In 1967, a film adaptation starring Prem Nazir as Majeed and Sheela as Suhara had been launched by Sasikumar. Basheer had written the script and dialogues of the film. #Balyakalasakhi in theaters from Febr 6th

 • Malayali 2 years ago

  മമ്മൂട്ടിയുടെ ബാല്യകാലസഖി മലയാളം ലോകസാഹിത്യത്തിന് സംഭാവന ചെയ്ത റോമിയോ ആന്റ് ജൂലിയറ്റ് ആണ് ബാല്യകാലസഖി. ഭാഷയിലെ എക്കാലത്തേയും മികച്ച ഒരു പ്രണയകഥ. ആര്‍തര്‍ ബ്രൂക്കിന്റെ 'ദി ട്രാജിക്കല്‍ ഹിസ്റ്ററി ഓഫ് റോമിയസ് ആന്റ് ജൂലിയറ്റയ്ത്തിനെ അടിസ്ഥാനമാക്കിയാണ് ഷെയ്ക്‌സ്പിയര്‍ തന്റെ പ്രണയകാവ്യം രചിച്ചതെങ്കില്‍ ബാല്യകാലസഖി ബഷീറിന്റെ ആത്മാംശം ഉള്ള കൃതിയാണ്. ബാല്യകാലസഖി അതേ പേരില്‍ സിനിമയാക്കുമ്പോള്‍ സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതുതന്നെ. ലക്ഷക്കണക്കിനു മലയാളികളും മറ്റു ഭാഷക്കാരും വായിച്ച് അവരുടെ മനസ്സില്‍ സൃഷ്ടിച്ച മജീദിനും സുഹ്‌റയ്ക്കും ദൃശ്യരൂപം നല്കുക എന്ന കടുത്ത വെല്ലുവിളി.

 • mfwa 2 years ago

  Eda raje...athinu eepadathile thirakkatha "lalettan"alla katha ezhuthunnathum abhinayikkunnathum

Buy Movie Tickets