Malayalam » Movies » Pathemari

Pathemari (U)

Genre

Duration

1 hrs 50 mins

16  User Reviews

123 Ratings

Release Date

09 Oct 2015

Story

Pathemari movie is a family-drama from the national award winning director Salim Ahmed. Movie stars Mammootty, Sreenivasan and Joy Mathew in the lead role. ...
Comments
  • sabin a year ago

    ആഴ്ച്ചയിലൊരിക്കല്‍ നാട്ടിലേക്ക് ഫോണ്‍ ചെയ്യുമ്പോള്‍ ഭാര്യ നളിനിയോട് നാരാ യണന്‍ ചോദിക്കുന്നൊരു ചോദ്യമുണ്ട്.."നിനക്ക് വരുമ്പോള്‍ ഞാനെന്താ കൊണ്ട് വരേണ്ടത്...." അപ്പോള്‍ നളിനി പറയുന്ന മറുപടി.. "നിങ്ങള്‍ ഒരു ദിവസമിട്ട് അലക്കാത്ത ഷര്‍ട്ട് കൊണ്ട് വന്നാല്‍ മതി....ഓരോ പ്രവാസിയുടെയും കണ്ണ് നിറയുന്ന, ചങ്ക് പിടയുന്ന ഇത്തരം നിമിഷങ്ങളുമായി പ്രവാസജീവിതത്തിന്റെ നേര്‍ക്കാഴ്ച എന്നു വിശേഷിപ്പിക്കാവുന്ന "പത്തേമാരി" തീയറ്ററുകളിലെത്തുകയാണ്. പ്രവാസികളായ കണ്ണൂരിലെ മൂന്നു സുഹൃത്തുക്കളുടെ കൂട്ടായ്മയിലാണ് "പത്തേമാരി" ഒരുങ്ങിയത്. ആ മൂന്നു പേര്‍- സലിം അഹമ്മദ്, അഡ്വ ടി കെ ഹാഷിക്, ടി പി സുധീഷ്. പ്രവാസി..ആ വാക്കിന്റെ അര്‍ത്ഥതലങ്ങള്‍ എത്രയോ വലുതാണ്. കേരളത്തെ ഇന്ന് കാണുന്ന കേരളമാക്കി മാറ്റിയതില്‍ പ്രവാസികള്‍ക്കുള്ള പങ്ക് ചെറുതല്ല. നമ്മുടെ ചുറ്റു വട്ടത്തെ ഒരു പത്തു വീട് എടുത്താല്‍ അതില്‍ ഒരു വീട്ടിലെങ്കിലും ഒരു പ്രവാസി ഉണ്ടാ കും .. അതും ഒരു ഗള്‍ഫുകാരന്‍. ഗള്‍ഫ് കഥകളും ഗള്‍ഫുകാരന്റെ കഥകളും നേരത്തെ ഒരുപാട് പറഞ്ഞ് പഴകിയതാണ്. എന്നാല്‍ പത്തേമാരി പറയുന്നത് ആദ്യകാല ഗള്‍ഫു കാരന്റെ കഥയാണ് ..മൂന്നു മണിക്കൂറില്‍ കേരളത്തിലേക്കും തിരിച്ച് ഗള്‍ഫിലേക്കും എത്തുന്ന വര്‍ത്തമാനകാല കഥയല്ല , മുപ്പതും നാല്‍പ്പതും ദിവസം പായ്ക്കപ്പലില്‍ യാ ത്ര ചെയ്ത് ജീവന്‍ പണയംവെച്ച് ഗള്‍ഫില്‍ എത്തിയവരുടെ കഥയാണ് പത്തേമാരി പറയുന്നത്. "ഇതൊരു കാലത്തിന്റെ അടയാളപ്പെടുത്തലാണ്. കാരണം ഇങ്ങനെയൊക്കെയായിരുന്നു ഒരു ഗള്‍ഫുകാരനെന്നു പറഞ്ഞാല്‍ ഇനിയൊരു തലമുറ വിശ്വസിച്ചെന്നു വരില്ല. ഇന്ന് സമ്പത്തിന്റേയും സുഖലോലുപതയുടേയും നടുവില്‍ കഴിയുന്നവരറിയണം, ഇന്നലെകളില്‍ കുടുംബത്തെ കരകയറ്റാന്‍ ഗള്‍ഫിലെത്തിയവരുടെ യാതനകളെ കുറിച്ച്..അവരനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച്.."- അഡ്വ ഹാഷിക് തൈക്കണ്ടി പറയുന്നു. "പത്തേമാരിയുടെ കഥ ആദ്യം സലിം അഹമ്മദ് പറഞ്ഞപ്പോള്‍ എന്റെ മനസിലോടിയെത്തിയത് ആദ്യകാലത്ത് ഗള്‍ഫില്‍ പോയി ഞങ്ങള്‍ക്കു വേണ്ടി കഷ്ടപ്പെട്ട ഉപ്പയുടെ മുഖമാണ്..ഉപ്പയെ ഓര്‍ത്ത് എന്റെ കണ്ണു നിറഞ്ഞു പോവുകയായിരുന്നു.." "ഇതൊരു സിനിമയല്ല..പച്ചയായ ജീവിതമാണ് . ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാ ന്‍ പെടാപാട് പെടുന്ന മനുഷ്യ ജീവിതങ്ങളുടെ കഥയാണ് പത്തേമാരി പറയുന്നത്. ഇന്ന് കേരളത്തിലെ 76% കുടുംബങ്ങളിലും ഒരു പ്രവാസിയുണ്ട്. ഈ ചിത്രം നിങ്ങള്‍ നിങ്ങടെ കുടുംബത്തെ കാണിക്കാന്‍ മറക്കരുത്, അത് നിങ്ങള്‍ അടുത്തില്ലെങ്കില്‍ പോലും . കാര ണം നിങ്ങള്‍ പറയാതെ മനസ്സിലൊളിപ്പിച്ച സങ്കടങ്ങളും സ്വപ്നങ്ങളും നിങ്ങള്‍ക്കു വേണ്ടി പള്ളിക്കല്‍ നാരായണന്‍ നിങ്ങളിലൊരാളായി ഈ ലോകത്തോട് പറയും.."-ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു. മമ്മൂട്ടി നായകനാകുന്ന സലിം അഹമ്മദിന്റെ പത്തേമാരി മലയാളികളുടെ ആദ്യ ഗള്‍ഫ് കുടിയേറ്റക്കഥയാണ് പറയുന്നത്. സലിം അഹമ്മദിന്റെ മൂന്നാം സിനിമയാണിത്. ആദാമി ന്റെ മകന്‍ അബു ആയിരുന്നു സലിം അഹമ്മദിന്റെ ആദ്യ ചിത്രം. ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമായിരുന്നു ഇത്. കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിനു ശേഷം സലിം അഹമ്മദ് വീണ്ടും മമ്മൂട്ടിയുമായി ഒത്തുചേരുകയാണ് പത്തേമാരിയില്‍. മമ്മൂട്ടിയും ശ്രീനിവാസനും പ്രധാന വേഷം ചെയ്യുന്ന പത്തേമാരിയുടെ ചിത്രീകരണം ദുബൈ, മുംബൈ, കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളിലായിരുന്നു. ജുവല്‍ മേരിയാണ് മമ്മൂട്ടിയുടെ നായിക. സിദ്ദിഖ്, ജോയ് മാത്യു, സലിംകുമാര്‍ തുടങ്ങി വലിയ താരനിര പത്തേമാരിയിലുണ്ട്. ~ഒപ്പം സിദ്ദിഖിന്റെ മകന്‍ ആദ്യമായി സിനിമയിലെത്തുന്നുവെന്ന പ്രത്യേകതയും. തൃശൂരിലെ ചാവക്കാട്ടു നിന്ന് മുംബൈയിലെത്തി അവിടെ നിന്ന് പത്തേമാ രിയിലെത്തിയവരുടെ കഥയാണ് സലിം അഹമ്മദ് പറയുന്നത്. ആദ്യ സിനിമയിലൂടെ ഓസ്‌ക്കറിന്റെ പടിവാതില്‍ വരെ എത്തിയ സലിം അഹമ്മദും , ഓസ്‌ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും ,നാഷണല്‍ അവാര്‍ഡ് നേടിയ ഛായാഗ്രാഹകന്‍ മധു അമ്പാട്ടു മൊക്കെ ഒത്തു ചേരുമ്പോള്‍ ചിത്രം കലാപരമായും വാണിജ്യപരമായും ഉന്നതനിലവാരം പുലര്‍ത്തുമെന്നു തന്നെയാണ് പ്രതീക്ഷ. ലോഞ്ചിലും മറ്റുമായി പണ്ടു കാലത്ത് ഗള്‍ഫിലെത്തി കഠിനാധ്വാനം ചെയ്ത ഒരു ഡസനോളം പേരെ "പത്തേമാരി"യുടെ പ്രവര്‍ത്തനങ്ങള്‍ക്കിടെ ആദരിച്ച സംഭവം അവിസ്മരണീയ അനുഭവമായിരുന്നുവെന്ന് അഡ്വ ഹാഷിക് പറഞ്ഞു. മമ്മൂട്ടിയായിരുന്നു ഇവരെ ആദരിച്ചത്. അവരോരോരുത്തരും പഴയകാല അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ അത് ഓരോ ഗള്‍ഫുകാരന്റേയും ഉള്ളില്‍ തട്ടുന്നതായിരുന്നു. പ്രവാസികളായ ഒട്ടേറെ കലാകാരന്മാര്‍ "പത്തേമാരി"യില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മൊയ്തീന്‍കോയ, നൈല ഉഷ, ആല്‍ബര്‍ട്ട് അലക്‌സ് തുടങ്ങി നിരവധി പേര്‍. സിനിമയില്‍ ചെറിയൊരു റോളില്‍ മുഖം കാണിച്ച പ്രവാസികളുടെ കവി അസ്‌മോ പുത്തന്‍ചിറ സിനിമ തീയററ്ററുകളിലെത്തും മുമ്പ് വിട്ടുപിരിഞ്ഞത് ഒരു നൊമ്പരമായി അണിയറപ്രവര്‍ത്തകരുടെ മനസില്‍ അവശേഷിക്കുന്നു

  • Sabin a year ago

    ആഴ്ച്ചയിലൊരിക്കെ ഭാര്യ നളിനിയെ നാരായണൻ നാട്ടിലേക്ക് ഫോണ് ചെയ്യുമ്പോൾ ചോതിക്കുന്ന ഒരു ചോദ്യമുണ്ട് നിനക്ക് വരുമ്പോൾ ഞാനെന്താ കൊണ്ട് വരേണ്ടത് ..!!!അപ്പോൾ നളിനി പറയും നിങ്ങൾ ഒരു ദിവസമിട്ട് അലക്കാത്ത ഷർട്ട് കൊണ്ട് വന്നാൽ മതിയെന്ന് ....ഓരോ പ്രവാസിയുടെയും കണ്ണ് നിറയുന്ന ചങ്ക് പിടയുന്ന നിമിഷങ്ങൾ. ഇതൊരു സിനിമയല്ല . ജീവിതങ്ങളാണ് . ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പെടാ പാട് പെടുന്ന ഒരു പറ്റം മനുഷ്യ ജീവിതങ്ങളുടെ കഥ . ഇന്ന് കേരളത്തിലെ 76% കുടുംബങ്ങളിലും ഒരു പ്രവാസിയുണ്ട് . ഈ ചിത്രം നിങ്ങൾ നിങ്ങടെ കുടുംബത്തെകാണിക്കാൻ മറക്കരുത് അത് നിങ്ങൾ അടുത്തില്ലെങ്കിൽ പോലും . കാരണം നിങ്ങൾ പറയാതെ മനസ്സിലോളിപ്പിച്ച്ച സങ്കടങ്ങളും സ്വപ്നങ്ങളും നിങ്ങള്ക്ക് വേണ്ടി പള്ളിക്കൽ നാരായണൻ നിങ്ങളിലെ ഒരാളായി ഈ ലോകത്തോട് പറയും . കാത്തിരിക്കുക പ്രവാസികളുടെ സ്വന്തം ജീവിത കഥയുമായി വരുന്ന പത്തേമാരിക്ക് വേണ്ടി .

  • Sabin a year ago

    മലയാള സിനിമാ ലോകത്തേക്ക് വീണ്ടുമൊരു താരോദയം... മമ്മൂട്ടി ചിത്രമായ പത്തേമാരിയിലൂടെയാണ് നടന്‍ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖ് സിനിമയിലെത്തുന്നത്. മമ്മൂട്ടി ചിത്രത്തിലൂടെ കടന്ന് വന്ന അനേകം പേരില്‍ ഒരാളാകാന്‍ ഷഹീനിന് ഇനി ദിവസങ്ങള്‍ മാത്രം ... ഈ വര്‍ഷത്തെ മറ്റൊരു ബോക്സോഫീസ് വിസ്മയം തീര്‍ക്കാന്‍ എത്തുന്ന പത്തേമാരി വന്‍ പ്രേക്ഷക പ്രതീക്ഷയുള്ള ചിത്രമാണ്. പ്രവാസ ജീവിതത്തിന്റെ നൊമ്പരങ്ങളും സന്തോഷങ്ങളും ചൂണ്ടി കാണിക്കുന്ന ചിത്രം ബക്രീദ് റിലീസിന് തയ്യാറെടുക്കുകയാണ്...

  • Sabin a year ago

    പ്രവാസി ... .കേരളത്തെ ഇന്ന് കാണുന്ന കേരളമാക്കി മാറ്റിയതിൽ പ്രവാസികൾക്കുള്ള പങ്ക് ഏറെ വലുതാണ്‌ .. നമ്മുടെ ചുറ്റുവട്ടത്തെ ഒരു പത്തു വീട് എടുത്താൽ അതിൽ ഒരു വീട്ടിലെങ്കിലും ഒരു പ്രവാസി ഉണ്ടാകും .. അതും ഒരു ഗൾഫ്‌കാരൻ ,ഗൾഫ്‌ കഥകളും ഗൾഫ്‌കാരന്റെ കഥകളും നേരത്തെ ഒരുപാട് പറഞ്ഞ് പഴകിയതാണ് ...എന്നാൽ പത്തേമാരി പറയുന്നത് ആദ്യകാല ഗൾഫ്‌കാരന്റെ കഥയാണ്‌ ..3 മണിക്കൂറിൽ കേരളത്തിലേക്കും തിരിച്ച് ഗൾഫിലേക്കും എത്തിയ കാലത്തുള്ള കഥയല്ല , ദിവസങ്ങളോളം പായ്ക്കപ്പലിൽ ജീവൻ പണയംവെച്ച് ഗൾഫിൽ എത്തിയവരുടെ കഥ ... മമ്മൂട്ടിക്കൊപ്പം ആദ്യ സിനിമയിലൂടെ ഒസ്ക്കരിന്റെ പടിവാതിൽ വരെ എത്തിയ സലിം അഹമ്മദും ,ഓസ്ക്കാർ ജേതാവ് റസൂൽ പൂക്കുട്ടിയും ,നാഷണൽ അവാർഡ് വിന്നർ മധു അംബാട്ടും ചേരുമ്പോൾ മികച്ച ഒരു സൃഷ്ട്ടി തന്നെ ഉണ്ടാകുമെന്ന് ഉറപ്പാണ് .. പത്തേമാരി ബക്രീദിന് തിയേറ്ററിൽ എത്തും .

  • sabin a year ago

    "30 വർഷം ഗൾഫിൽ ജോലിയെടുത്ത ഒരു പ്രവാസിക്ക്‌ ഇത്രേം ഗ്ലാമർ ഉണ്ടാകുമോ".....ജൂറിയുടെ പുതിയ കണ്ടെത്തൽ ഇതായിരിക്കും... പള്ളിക്കൽ നാരായണനായി മമ്മൂക്ക പത്തേമാരിയിൽ...സെപ്റ്റംമ്പർ 18 മുതൽ കേരളത്തിലുടനീളം..

  • Sabin a year ago

    മമ്മൂട്ടി നായകനാകുന്ന സലിം അഹമ്മദിന്റെ പത്തേമാരിയുടെ ചിത്രീകരണം പൂര്‍ത്തിയായി. സലിം അഹമ്മദിന്റെ മൂന്നാം സിനിമയാണിത്. മലയാളികളുടെ ആദ്യ ഗള്‍ഫ് കുടിയേറ്റക്കഥയുമായാണ് സലിം അഹമ്മദ് വീണ്ടും മമ്മൂട്ടിയുമായി ഒത്തുചേരുന്നത്. ശ്രീനിവാസനും മമ്മൂട്ടിയും വീണ്ടും പ്രധാന വേഷം ചെയ്യുന്ന ചിത്രമാണ് പത്തേമാരി. കൊച്ചി, തൃശൂർ ദുബൈ മുംബൈയിലുമായിരുന്നു ചിത്രീകരണം നടത്തിയിരുന്നത്. ദുബൈയില്‍ മൂന്നാം ഷെഡ്യൂള്‍ ആയിരുന്നു ഇപ്പോള്‍ നടന്നുകൊണ്ടിരുന്നത്. അതും പൂര്‍ത്തിയായി. ഇനി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് നടക്കാനുള്ളത്. ജുവല്‍ മേരിയാണ് മമ്മൂട്ടിയുടെ നായിക. സലിം അഹമ്മദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. തൃശൂരിലെ ചാവക്കാട്ടു നിന്ന് മുംബൈയിലെത്തി അവിടെ നിന്ന് പത്തേമാരിയിലെത്തിയവരുടെ കഥയാണ് സലിം അഹമ്മദ് പറയുന്നത്. മധു അമ്പാട്ട് ആണ് സലിം അഹമ്മദിന്റെ ഈ ചിത്രത്തിനും കാമറ ചലിപ്പിക്കുന്നത്. റസൂല്‍പൂക്കുട്ടിയാണ് ശബ്ദമിശ്രണം നടത്തുന്നത്. ആദാമിന്റെ മകന്‍ ആയിരുന്നു സലിം അഹമ്മദിന്റെ ആദ്യ ചിത്രം. ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രമായിരുന്നു ഇത്. മൂന്നാം ചിത്രവും ധാരാളം പുരസ്‌കാരത്തിനു സാധ്യതയുണ്ടെന്നാണ് എല്ലാവരും പറയുന്നത്.

Buy Movie Tickets