Malayalam » Movies » Munnariyippu

Munnariyippu (U)

User Review

Release Date

22 Aug 2014

Story

Munnariyippu (English: Warning) is a dramatic movie directed by noted cinematographer venu, after his critically acclaimed movie Daya(1998). The movie will ...
Comments
 • Malayali a year ago

  മുന്നറിയിപ്പിലെ അന്വേഷണവഴികള്.!. പല രീതിയില് ചോദ്യങ്ങള് ചോദിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഒരാള്. ആ ചോദ്യങ്ങളെല്ലാ ം പലരും ചോദിക്കണമെന്ന് ആഗ്രഹിക്കുന്ന ചോദ്യങ്ങളായിരുന്നു. മമ്മൂട്ടിയെന്ന അഭിനേതാവില് നിന്ന് ഛായാഗ്രാഹകനും സംവിധായകനുമായ വേണു അങ്ങനെ സ്വഭാവമുള്ള കഥാപാത്രത്തെയാണ് 'മുന്നറിയിപ്പി'ലൂടെ സ്ക്രീനിലെത്തിക ്കുന്നത്. കാഴ്ചയില് സാധാരണക്കാരനായ മനുഷ്യന്. അദ്ദേഹം എങ്ങനെ ജയില്പ്പുള്ളിയാ യി മാറുന്നുവെന്ന് ഒരന്വേഷണവുമായി എത്തുന്ന പത്രപ്രവര്ത്തക. അതിനിടയില് ഇരുവരുടേയും ജീവിതത്തില് കയറിയിറങ്ങുന്ന കുറേ വ്യക്തികള്. അത്തരം കാഴ്ചകളിലൂടെയാണ് മുന്നറിയിപ്പ് പൂര്ണമാകുന്നത്. 'ദയ'യ്ക്കു ശേഷം വേണു സംവിധായകനാകുന്ന മുന്നറിയിപ്പിന് റെ കഥയും വേണുവിന്റെതാണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ഉണ്ണി. ആര്. മമ്മൂട്ടി നായകനാകുന്ന ചിത്രത്തില് അപര്ണ ഗോപിനാഥ് നായികയാകുന്നു. നെടുമുടിവേണു, ജോയ്മാത്യു, രണ്ജിപണിക്കര്, സുധീഷ്, കോട്ടയം നസീര്, ശശി കലിംഗ, പി.ബാലചന്ദ്രന്, വിനോദ് കെടാമംഗലം , പാര്വതി തുടങ്ങിയവരാണ് മറ്റു താരങ്ങള്. രാഘവന് എന്ന ജയില്പ്പുള്ളിയുടെ ജീവിതത്തിലേക്ക് അഞ്ജലി അറയ്ക്കല് എന്ന പത്രപ്രവര്ത്തകയെത്തുമ്പോള് നടക്കുന്ന കുറച്ചു കാര്യങ്ങള് മാത്രമല്ല പറയാന് ശ്രമിക്കുന്നത്. കേരളത്തിലെ ഏതൊരു നഗരത്തിലും മുന്നറിയിപ്പില് പരാമര്ശിക്കുന്നവ സംഭവിക്കാം. ആരുടെയൊക്കെയോ ജീവിതത്തില് വരുന്ന ഡെഡ്ലൈന് അല്ലെങ്കില് മുന്നറിയിപ്പ്. 'എനിക്കു വേണുവുമായി വര്ഷങ്ങളായി നല്ല ബന്ധമാണ്. ഒരിക്കല് മുന്നറിയിപ്പിന്റെ കഥയുടെ ത്രെഡ് പറഞ്ഞ് ഇത് നമുക്ക് ഹിന്ദി സിനിമയാക്കാമെന്ന വേണു ആഗ്രഹം പ്രകടിപ്പിച്ചു.' മുന്നറിയിപ്പിന്റെ തിരക്കഥാകൃത്തായി എത്തിയതിനെക്കുറിച്ച് ഉണ്ണി .ആര് പറയുന്നു. കുറച്ചു ദിവസങ്ങള് കൊണ്ടു തന്നെ വേണുവും ഉണ്ണിയും മുന്നറിയിപ്പിന് അനുയോജ്യമായ സ്ക്രിപ്റ്റ് ഒരുക്കിയിരുന്നു. അതിനാല് ചിത്രത്തിന്റെ പ്രാരംഭപ്രവര്ത് തനങ്ങളും എളുപ്പം പുരോഗമിച്ചു. തുടര്ന്നാണ് സംവിധായകന് രഞ്ജിത്തും സുഹൃത്തുക്കളും ചേര്ന്ന് രൂപവത്ക്കരിച്ച ഗോള്ഡ് കോയിന് മോഷന് പിക്ചര് കമ്പനി ചിത്രത്തിന്റെ നിര്മ്മാണച്ചുമതല ഏറ്റെടുക്കുന്നത.് 'മലയാളസിനിമയില് വലിയസ്ഥാനമുള്ള മമ്മൂക്ക, രഞ്ജിത്ത്, വേണു എന്നിവര്ക്കൊപ്പം ഒരു ടീം വര്ക്കായി ഒരു ചിത്രം ചെയ്യാന് കഴിഞ്ഞപ്പോള് വലിയ സന്തോഷം. മമ്മൂക്കയുടെ കൂടെ എന്റെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ ചെയ്ത ബിഗ്ബി. ഒരു അധോലോക തലവന്റെ ഭാഷയും രീതിയുമുള്ള ഒരു സ്റ്റൈലിഷ് ചിത്രമായിരുന്നു. ഉണ്ണിയുടെ വാക്കുകള്. ആന്മെഗാമീഡിയ റിലീസ് പ്രദര്ശനത്തിനെത്തിക്കും.

 • Malayali a year ago

  ഈ വെളിച്ചവും സത്യവും എന്നൊക്കെ പറയുന്നത് ഒരു പോലെയാ... രണ്ടിനേം ഇല്ലാതാകാന്‍ പറ്റില്ല... വേണമെങ്കില്‍ തടയുകയോ മറച്ചു പിടിക്കുകയോ ഒക്കെ ചെയ്യാം... എന്നാലും അത് ഇല്ലാതാകുന്നില്ലല്ലോ... നമ്മള് കാണുന്നില്ലന്നല്ലേ ഉള്ളു..." "കണ്ണാടിയിൽ നോക്കുമ്പോൾ എന്റെ പ്രതിബിംബം എന്നെ തന്നെ നോക്കി അവിടെ നില്ക്കും, കണ്ണാടി വിട്ട് ഞാൻ പോരുമ്പോഴും അതവിടെ തന്നെ നിലക്കുമോ അതോ എന്റെ കൂടെ പോരുമോ....??" "പുതിയ ജീവിതം പഴയ ജീവിതം അങ്ങനെ ഒക്കെ ഉണ്ടോ..നമുക്ക് ആകെ ഒറ്റ ജീവിതം അല്ലെ ഉള്ളൂ ??" "ക്യൂബയിലാണേലും കുടുംബത്തിലായാലും വിപ്ലവം നടന്നാൽ ചോര വീഴും"

 • Malayali a year ago

  1984ല്‍ ആയിരുന്നു അധോലോക നായകന്‍ 'താരാദാസിന്‍റെ ' കഥപറഞ്ഞ അതിരാത്രം എന്ന "മമ്മൂട്ടി' ചിത്രം ഏവരെയും അമ്പരിപ്പിച്ചുകൊണ്ട് ഒരു തരംഗമായി മാറിയത് . ഐ വി ശശി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ , ക്യാപ്റ്റന്‍രാജു , സീമ തുടങ്ങിയ താരങ്ങളും അഭിനയിചിരിന്നു . ചിത്രത്തിന്റെ മഹാ വിജയം കണ്ടു മറ്റുള്ള ഭാഷയില്‍ നിന്നും ചിത്രം കാണാന്‍ പ്രശസ്തരും പ്രഗല്‍ഭരുമായ പലരും തിരുവനന്തപുരത്തെത്തി . അതില്‍ തമിഴ് സിനിമയുടെ അതിപ്രശസ്തനായ സംവിധായകന്‍ 'കെ ബാലചന്ദ്രനും ' പ്രസിദ്ധ നിര്‍മ്മാതാവ് കോവൈചഴനും ഉള്‍പ്പെട്ടിരുന്നു . ചിത്രം കണ്ട കെ ബാലചന്ദര്‍ ഐവി ശശിയോടു പറഞ്ഞു നിങ്ങള്‍ മലയാള സിനിമയെ അതി ഉയരങ്ങളിലേക്ക് നയിച്ചിരിക്കുന്നു ''''''''''' പക്ഷെ ? നിങ്ങളുടെ നായകന്‍ താരാദാസ് { മമ്മൂട്ടി} ചിത്രത്തില്‍ തീര്‍ത്ത അധോലകനായക മാനറിസങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ മറ്റൌരു നടനും കാണിച്ചുകൂട്ടാന്‍ കഴിയില്ല കഴിയുന്നതും ഇനിമുതല്‍ 'മമ്മൂട്ടി ' അഭിനയിച്ച ചിത്രങ്ങള്‍ റീമേക്ക് ചെയ്യാന്‍ ആരും താല്പര്യപെട്ടിട്ടു കാര്യമില്ലെന്നും ഞങ്ങള്‍ പിന്‍വാങ്ങുന്നു എന്നും പറഞ്ഞായിരുന്നു അവരുടെ മടക്കം . അവര്‍ പിന്നിട് മമ്മൂട്ടിയെ നായകനാക്കി തമിഴ് ചിത്രം '' അഴകന്‍ " ഒരുക്കി പക്ഷെ സകലകലാവല്ലഭന്‍ കമല്‍ഹാസ്ന്റെ ഗോഡ്മ ഫാദരും താര ദൈവം രജനികാന്തിന്റെ മാനസഗുരുവുമായ കെ ബാലചന്ദ്രന്‍റെ നാവു പറഞ്ഞത് അക്ഷരംപ്രതി ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു കൊണ്ടേയിരിക്കുന്നു . മമ്മൂട്ടിയെന്ന നടന്റെ ചിത്രങ്ങള്‍ റിമേക്ക് ചെയ്യാന്‍ റിമേക്ക് തമ്പുരാന്‍ എന്നറിയപെടുന്ന പ്രിയദര്‍ശന്‍ പോലും ഭയപെട്ടിരുന്നു കാരണം മമ്മൂട്ടി ഓരോ കഥാപാത്രങ്ങളിലും തീര്‍ക്കുന്ന അഭിനയരസങ്ങളുടെ അപാരതലങ്ങള്‍ ദൈവികാനുഗ്രഹത്തിന്റെ സ്പര്‍ശനസുഖമുള്ള നടന രസത്തിന്റെ പ്രത്യക്ഷമായ സാക്ഷ്യപെടുത്തല്‍ ആണെന്ന് മമ്മൂട്ടി ചിത്രങ്ങള്‍ റിമേക്ക് ചെയ്തു പരാജയം നേരിട്ട മഹാന്‍മ്മാരോക്കെ രഹസ്യമായും പരസ്യമായും സമ്മതിച്ചു പോരുന്ന കാര്യങ്ങളാണ് മുന്‍കാലങ്ങളില്‍ സത്യരാജും { ആവനാഴി . പൂവിനുപുതിയ പൂന്തെന്നല്‍ } രാജ്കുമാറും [ സിബിഐ } ജിതേന്ദ്ര { ന്യൂഡല്‍ഹി} ഡോക്ടര്‍ രാജശേകര്‍ { സിബിഐ} മമ്മൂട്ടിയുടെ മാജിക് മനസ്സിലാക്കാന്‍ കഴിയാതെ പരാജയത്തിന്റെ കയ്പ്പുനീര് നുകര്‍ന്ന മഹാന്ടന്മ്മാര്‍ ആയിരുന്നു അവരൊക്കെ രാജമാണിക്യം കന്നഡ യില്‍ വിഷ്ണുവര്‍ധനന്‍ അവതരിപ്പിച്ചത് കണ്ടാല്‍ മനസ്സിലാക്കാം രാജമാണിക്യം മമ്മൂട്ടി എന്ന നടന് മാത്രം ചെയ്യാന്‍ കയ്യുന്ന മമ്മൂട്ടിസ്പര്‍ശമേറ്റാല്‍ മാത്രം വിരിയുന്ന ഫ്ലെക്സ്സിബിള്‍ പൂക്കള്‍ ആയിരുന്നു എന്ന് . ഒടുവില്‍ സിനിമാ ദൈവം രജനികാന്തും അഭിനയ രാജാവ് ഷാരൂഖ്‌ഖാനും ഈ അഭിനയവിഗ്രഹത്തിന്റെ പത്തു നിമിഷത്തെ അനായാസഅഭിനയത്തിന് മുന്നില്‍ തോറ്റ പടയാളികളെ പോലെ കുമ്പിട്ടു കുമ്പസരിച്ചു പോയതും സിനിമാലോകം കണ്ടതാണ് [കഥ പറയുമ്പോള്‍ റിമേക്ക്} നക്ഷത്രങ്ങള്‍ക്ക് അലങ്ക്കാരങ്ങള്‍ വെറും പുറം മോടിമാത്രമാണ് അഭിനയത്തിന്റെ ദൈവികസ്പര്‍ശം കാണാണമേന്ക്കില്‍ മമ്മൂട്ടി ചിത്രങ്ങള്‍ കണ്കുളിരെകാണൂ ................!!!

 • Malayali a year ago

  Mammootty''-ആ പേരിനു മലയാളസിനിമയുടെ ബോക്സ്ഓഫിസ് '' തമ്പുരാന്‍ '' എന്ന അര്‍ത്ഥംകൂടി സിനിമാ വ്യാവസായിക മേഖല മൂന്നരപതിറ്റാണ്ടോളമായി ചാര്‍ത്തി കൊടുത്തിട്ടുണ്ട്‌ . നക്ഷത്രങ്ങളെ വാഴ്ത്തുന്നത് ബോക്സ്ഓഫിസ് സ്ഫോടന പ്രതീക്ഷകളാണങ്ക്കില്‍ ആ പ്രതീക്ഷകളെ മുഴുവനും '' ഭസ്മ '' മാക്കികൊണ്ടുതന്നെയായിരുന്നു പുതിയ ചിത്രം ' ഗ്യാന്‍സ്ട്ട്ര്‍ ' പിറന്നു വീണത് . ഒരു മലയാള സിനിമയുടെ എക്കാലത്തെയും വലിയ ഓപ്പണിംഗ് കളക്ഷന്‍ വാരികൊണ്ട് മമ്മൂട്ടിയെന്ന അഭിനവ ഇതിഹാസം ഒരിക്കല്‍ക്കൂടി അടിവരയിടുന്നു മലയാള സിനിമയുടെ ബോക്സ് ഓഫിസ് തമ്പുരാന്‍ അന്നും ഇന്നും എന്നും താന്‍ തന്നെയാണെന്ന് . 2000ആണ്ടിന് ശേഷം മലയാള സിനിമയുടെ ബോക്സ് ഓഫിസ് ചരിത്ര വിജയങ്ങളില്‍ ഈ നടന്റെ സാന്നിധ്യമില്ലാത്ത ഒരു ചരിത്ര വിജയവും കാണിച്ചുതരാന്‍ ഒരുത്തനും കഴിയില്ല മഹാ ചരിത്ര വിജയമെന്ന് അവകാശപെടുന്ന ''ദ്രിശ്യത്തിലും അട്ര്ശ്യനായി നിറം ചാര്‍ത്തുന്നു ഈ ഇതിഹാസം നൂറു ദിവസം പിന്നിട്ടാല്‍ സുപ്പര്‍ ഹിറ്റും. നൂറ്റ്ന്പ്പതു ദിവസം കഴിഞ്ഞാല്‍ മെഗാഹിറ്റും അന്‍പതു ദിവസം ഓടിയാല്‍ ഹിറ്റും എന്നിങ്ങനെ ദിവസ കണക്കുകളില്‍ തളചിട്ടിരുന്ന മലയാള സിനിമയുടെ കാലഹരണപ്പെട്ട സൂത്രവാക്യങ്ങളെ തച്ചുതകര്‍ത്തു തരിപ്പണമാക്കി മലയാളസിനിമാ തിയേറ്ററുകളില്‍ അന്നുവരെപെയ്യാത്ത കോടികളുടെ പെരുമഴപെയ്യിച്ചു പ്രേക്ഷകരെയും സിനിമാമേഖ്ലയെയും അക്ഷരാര്‍ത്ഥത്തില്‍ അമ്പരിപ്പിച്ചത് " രാജമാണിക്യം" എന്ന ബെല്ലാരിരാജയുടെ നിറഞ്ഞുതുളുമ്പിയ പ്രകടനം തന്നെയായിരുന്നു ...... .നൂണ്‍ഷോയില്‍ തുടങ്ങി സെകന്റ്ഷോയില്‍ അവസാനിക്കുന്ന തിയേറ്റര്‍ കാഴ്ചകളെയും അത്രമാത്രം കണ്ടുശീലിച്ച സിനിമാപ്രേക്ഷകരുടെയും തലക്കു അടിയേല്‍പ്പിച്ച വിചിത്രമായ മായ കാഴ്ച്ചയെന്നോണമായിരുന്നു അസമയത്ത് തിയേറ്ററുകളില്‍ പറന്നിറങ്ങിയ "പരുന്തു " പുരുഷു . ..... നീട്ടിവലിച്ചാല്‍ അന്‍പതോ അറുപതോ എ ക്ലാസ്സ് തിയേറ്ററുകള്‍ പോലുമില്ലാത്ത നമ്മുടെ കൊച്ചു വലിയ മലയാളസിനിമയുടെ ദാരിദ്രംപിടിച്ച സ്വപ്നവ്യവഹാരത്തിന് ആശ്വാസവും ആത്മവിശ്വാസവും പ്രതീക്ഷയും നല്‍കിയായിരുന്നു അന്നോളം മലയാളസിനിമ സ്വപ്നത്തില്‍പ്പോലും ദര്‍ശിചിട്ടില്ലാത്ത ഇരുപത്തന്ച്ചു കോടിയോളം രൂപയുമായ് "പഴശ്ശിരാജ" തമ്പുരാന്‍ യുദ്ധതിനിറങ്ങിയത് അന്നും ഇന്നും എന്നും മലയാളസിനിമയുടെ ബോക്സ്‌ഓഫീസിന്‍റെ സുവര്‍ണ്ണതാളുകളില്‍ ഒരു ചോദ്യചിന്നമായ് നില്‍ക്കുന്നു യുദ്ധം ജയിച്ചു വന്ന " പഴശ്ശി"തമ്പുരാന്‍ കൊച്ചു മലയാളസിനിമയില്‍ നിന്നും വാരികോരിയെടുത്ത എണ്ണിതിട്ടപ്പെടുത്താന്‍ കഴിയാത്ത മുത്തു പവിഴയങ്ങളുടെയും രത്നങ്ങളുടെയും കണക്ക്.... പാടങ്ങളിലും അരമനകളിലും പൂമനകളിലും മന്ത്രിമന്തിരങ്ങളിലും തൂങ്ങിവലിഞ്ഞു മങ്ങിയ അഴുക്കു പുതച്ചുമൂടിപോയ മലയാള സിനിമയെ പുതിയ കാഴ്ച്ചകളിലെക്കും പുതിയ ചിന്ത കളിലേക്കും പുതിയ പേരുകളിലെക്കും{ന്യൂജനറേഷന്‍} വഴികാട്ടിതന്നതും വെളിച്ചം വീശിതന്നതും "ബിഗ്ബി"യിലെ ബിലാല്‍ എന്ന ന്യൂജനറേഷന്‍ "ബിലാലായിരുന്നു മറക്കണ്ട ഇത് മമ്മൂട്ടിയാണ് ........!!!!!!...

 • Malayali a year ago

  നര കയറിയ മീശയും താടിയും , മുണ്ടും ഷര്‍ട്ടുമാണ് വേഷം , പേര് രാഘവന്‍ . പാര്‍ട്ടിക്ക് വേണ്ടി തല്ലാനും കൊല്ലാനും നടന ഒരു പക്ക ഗുണ്ട . പക്ഷെ തിരിച്ചറിവുകളുടെ കാലം തലച്ചോറില്‍ എത്തിയപ്പോഴേക്കും എല്ലാം പാടെ നഷ്ടപ്പെട്ടിരുന്നു . കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നയാള്‍ ഇറങ്ങുകയാണ് കണ്ണൂര്‍ ജയിലില്‍ നിന്നും . ജയിലില്‍ നിന്നും പുറത്ത് വന്ന രാഘവനെ കാത്തിരുന്നത് പുതിയൊരു ലോകമായിരുന്നു . ദയക്ക് ശേഷം വേണു സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടി ചിത്രത്തിന്‍റെ ഷൂട്ടിംഗ് കോഴിക്കോട് കണ്ണൂര്‍ ഭാഗത്ത് പുരോഗമിക്കുകയാണ് . വര്‍ത്തമാനത്തെ കാലത്തെ രാഷ്ട്രീയവും മറ്റും പ്രമേയമായി വരുന്ന ഈ ചിത്രം ഗോള്‍ഡ്‌ ലൈന്‍ന്‍റെ ബാന്നറില്‍ രഞ്ജിത്ത് നിര്‍മ്മിക്കുന്നു . ഒരു പ്രധാന വേഷത്തില്‍ പ്രത്വിരാജും ചിത്രത്തില്‍ എത്തുന്നുണ്ട് . ഒരു നെഗറ്റിവ് വേഷത്തിലാണ് പ്രത്വി എത്തുന്നത് .

Buy Movie Tickets