Malayalam » Movies » Praise the Lord

Praise The Lord (U)

User Review

Release Date

20 Mar 2014

Story

Praise The Lord is a Family-Drama movie, in which Megastar Mammootty and Reenu Mathews potrays the lead roles. Story In Details: Praise the ...
Comments
  • Vimal sharjah 12 months ago

    എൻതു കണ്ടിട്ട് ഇതുകൂട്ട് പടം പിടിക്കുനനത്....ഇതിലും നല്ലത് കക്കാന്‍ പോണതാ

  • Malayali a year ago

    മെഗാസ്റ്റാര്‍ മമ്മൂട്ടി പാലാക്കാരന്‍ ജോയിയെന്ന ക്രൈസ്തവകര്‍ഷകനായി വേഷമിട്ടപ്പോള്‍ അത് നൂറുശതമാനം തനിക്കിഷ്ടമായെന്ന് മലയാളത്തിന്റെ പ്രിയകഥാകാരന്‍ സക്കറിയ. 'അദ്ദേഹം ആ വേഷം ജീവസ്സുറ്റതാക്കി. തന്റെ മനസ്സിലുണ്ടായിരുന്നത് ഈ അഭിനയത്തികവായിരുന്നു. ഏറെ സന്തോഷമുണ്ട്'- സക്കറിയ പറഞ്ഞു. തന്റെ 'പ്രെയിസ് ദ ലോര്‍ഡ്' കഥയുടെ ചിത്രീകരണം കാണാന്‍ കാഞ്ഞിരപ്പള്ളിയില്‍ കുളപ്പുറത്ത് വീട്ടില്‍ എത്തിയതായിരുന്നു അദ്ദേഹം. ലൊക്കേഷനില്‍ ബുധനാഴ്ച രാവിലെ പത്തരയോടെ എത്തിയ സക്കറിയ മമ്മൂട്ടിയുമായി കുറച്ചുസമയം പങ്കിട്ടു. കൂടിക്കാഴ്ചയില്‍ മുമ്പ് മമ്മൂട്ടി ചെയ്ത 'വിധേയനി'ലെ കഥാപാത്രവും ചര്‍ച്ചയ്ക്കുവന്നു. പാലായില്‍ ജീവിച്ചിരിക്കുന്ന കഥാപാത്രംതന്നെയാണ് 'പ്രെയിസ് ദ ലോര്‍ഡി'ലെ നായകന്‍. കൃഷിയും സമ്പത്തും പാലാ പട്ടണവും മാത്രം സിരകളിലുള്ള ജോയിയുടെ ജീവിതത്തിലേക്ക് കമിതാക്കള്‍ കടന്നുവരുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളെ ശുദ്ധഫലിതത്തില്‍ ആവിഷ്‌കരിച്ചിരിക്കുയാണ് സിനിമയില്‍. ഇത് നന്നായി ചെയ്യാന്‍ നവാഗത സംവിധായകന്‍ ഷിബു ഗംഗാധരന് സാധിച്ചതായും സക്കറിയ പറഞ്ഞു. കാഞ്ഞിരപ്പള്ളി കുളപ്പുറം ആനത്താനം ടോമി സെബാസ്റ്റ്യന്റെ പഴയ വീടാണ് ലൊക്കേഷന്‍. 'ഇമ്മാനുവലിലെ' നായിക കാഞ്ഞിരപ്പള്ളി പശ്ചാത്തലമുള്ള റിനു മാത്യുവും ബോംബെ മോഡലായ ആകാംഷപുരിയുമാണ് നായികമാര്‍. പേര് തീരുമാനിച്ചിട്ടില്ലാത്ത സിനിമയ്ക്ക് ടി.പി.ദേവരാജന്റേതാണ് തിരക്കഥ.

Buy Movie Tickets