Malayalam » Movies » Gangster

Gangster (A)

User Review

Release Date

11 Apr 2014

Story

Gangster is an action packed thriller movie, directed by Aashiq Abu. In which Mammootty, Nyla Usha, DJ Shekhar Menon and Aparna Gopinath plays the lead ...
Comments
 • Malayali a year ago

  ആദ്യം അസൂയ തോന്നി .. ആ പൗരുഷതിനൊട് .. പിന്നീട് ആരാധന തോന്നി ... പിന്നെ ജീവനായി .. . . ഓർമ വെച്ച നാൾ മുതൽ അകതാരിൽ തിരി കൊളുത്തി ഞാൻ ആരാധിക്കുന്ന രൂപം .. ഭൂമിയിൽ ഞാൻ കണ്ട മനുഷ്യരിൽ വ്യക്തി പ്രഭാവം കൊണ്ട് എന്നെ വിസ്മയിപ്പിച്ച ദൈവത്തിൻറെ ഏറ്റവും വിലപ്പെട്ട സൃഷ്ടി ... . അതാണ്‌ ഞങ്ങളുടെ മമ്മൂക്ക . ആരധിക്കുന്നെങ്കിൽ അത് ഒരു ആണിനെ മാത്രം ... എന്റെ ഇക്കയെ മാത്രം .

 • Malayali a year ago

  അക്ബര്‍ അലി വരുമ്പോള്‍ ഓരോരുത്തകര്‍ക്കും ഓരോ പ്രതീക്ഷകളാണ്. ചിലര്‍ അക്ബര്‍ അലിയെ ബിലാളിനോട് താരതമ്യം ചെയ്യുന്നു , ചിലര്‍ അലക്സാണ്ടറിനോട്‌ താരതമ്യം ചെയ്യുന്നു , മറ്റു ചിലര്‍ താരാടാസിനോടും . സത്യത്തില്‍ ആരാണ് അക്ബര്‍ അലിഖാന്‍...!!! . ശത്രുവിന് നേരെ വിരല്‍ ചൂണ്ടി അവന്‍റെ പടിഞ്ഞാട്ടെലെ കുഞ്ഞമ്മയെയും , കുടുംബത്തെയും ചീത്തപറഞ്ഞ് ഒരു പാരഗ്രാഫ് ഡയലോഗ് തള്ളുന്നവനല്ല അക്ബര്‍ . ശത്രു ചിന്തിച്ച് തീരുന്നിടത്ത് ചിന്തിച്ചു തുടങ്ങുന്നവനുമല്ല അക്ബര്‍ . അക്ബര്‍ അലിഖാന്‍ പേരുപോലെ തന്നെ ചങ്കില്‍ ഭയമില്ലാത്തവന്‍ . വായ്ത്താളത്തെക്കാള്‍ മുന്‍പേ ബുദ്ധികൊണ്ടും , കൈകള്‍ കൊണ്ടും ഉത്തരം നല്‍കുന്നവന്‍ . കഴിഞ്ഞുപോയ മലയാള ചിതരങ്ങളിലെ ഒരു നായകത്വമായും അക്ബറിനെ താരതമ്യം ചെയ്യാന്‍ ആര്‍ക്കും കഴിയില്ല . കാരണം ഇത് മലയാളത്തിലെ പുതിയ അവതാരമാണ് . ഈ അവതാരത്തെക്കാണാന്‍ പോകുന്നവര്‍ മനസ്സില്‍ ഒന്നുമാത്രം നിലനിര്‍ത്തുക തികച്ചും പുതുമയുള്ള ഒരു ആവിഷ്കാര ചിത്രം . ഇതില്‍ ഭുജി സങ്കല്പം പോലെ കഥക്ക് പ്രാധാന്യമില്ല . ഒറ്റവാക്കില്‍ പറഞ്ഞാല്‍ നമ്മള്‍ കാണാന്‍ കൊതിച്ച മലയാള സിനിമ അങ്ങനെയാകണമെന്ന് ഒരു പറ്റം യൂത്ത് ആഗ്രഹിച്ച ഒരു ട്രെന്‍ഡ് സെറ്റര്‍ അതായിരിക്കും അക്ബര്‍ അലിഖാന്‍ എന്ന ആശിക് അബുവിന്‍റെ ഗ്യാങ്ങ്സ്ടര്‍

 • Malayali a year ago

  ഗ്യാങ്ങ് സ്റ്റാര് കഥാ സാരം... പകപോക്കലിന്റെ യും ചോര മണക്കുന്ന പോരാട്ടങ്ങളുടെയും കഥ പറയുന്ന ഗാങ്ങ് സ്റ്റാര്. ..അക്ബര് അലിയുടെ entry പടം തുടങ്ങി അര മണിക്കൂര് കഴിഞ്ഞാണ് ...പ്രധാന വില്ലാന് ആയ ഡാ തടിയനിലെ മോട്ടയെ കാണാന് ഒരു കാറില്വന്നിറങ്ങുന്ന രംഗം..കോരി തരിപ്പികുന്ന BGM ..കിടിലന് slow motion....പതിയെഅക്ബര് അലി മൊട്ടയുടെ താവളത്തിലേക്ക് കടക്കുന്നു ... ബോംബെ മാഫിയയുടെ കേന്ദ്ര സ്ഥാപനമാനത്, പെട്ടെന്ന് ശ്രധിക്കപ്പെടാതിരിക്കാന് 'ബോംബെ ഹോട്ടല്' എന്ന് എഴുതി വച്ചിരിക്കുന്നു. വില്ലന്റെ ചതി മനസ്സിലാക്കാതെ ബോംബെ ഹോട്ടല് ആണെന്ന് കരുതി നിരായുധനായി അകത്തേക്ക് കടക്കുന്ന അക്ബര് അലി. . . . . . . ഹോട്ടല് വെയിറ്റര് ആണെന്ന് കരുതി അവിടെ നിന്നിരുന്ന ഒരു ഗുണ്ടയോട്: ഹും, എന്തുണ്ട്? മറുപടി പറഞ്ഞത് വില്ലന് ആണ്: കൊട്ടേഷനും കൊലപാതകവും. അപ്പോള് അക്ബര്: രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ.... (അപ്പൊ തീയേറ്ററില് ഭയങ്കര ക്ലാപ്പ് ആയിരിക്കും)

 • Malayali a year ago

  തട്ടിൻപുറം : മെഗാസ്റ്റാർ സ്ലിമ്മൂട്ടിയുടെ ( യെവൻ പുലിയാരുന്നു കെട്ടാ.പട്ടിണി കിടന്ന് മെലിഞ്ഞതാ ) " The COOLING GLASS STAR " അടുക്കളപ്പുറത്തും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കി. ഈ ചിത്രത്തിലെ തലയിൽ അരിപ്പൊടി വീണ ഹെയർ സ്റ്റൈൽ ഇപ്പോൾ തന്നെ ആരാധകരുടെ ഇടയിൽ തരംഗം സൃഷ്ടിച്ചുകഴിഞ്ഞിട്ടുണ്ട്" 22 ഫ്രീ മയിൽ പങ്കില " " കൂൾ കാടി " എന്ന തന്റെ സൂപ്പർഹിറ്റ് ചിത്രങ്ങൾക്കു ശേഷം പ്ലാസ്റ്റിക് സാബു സംവിധാനം ചെയ്യുന്ന ചിത്രം ആന മെഗാ മീഡിയയാണു വിതരണത്തിനെത്തിക്കുന്നത്.തന്റെ മുൻ കാല ചിത്രങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായ ചിത്രമാണിതെന്ന്സ്ലിമ്മൂട്ടി ജംഗിൾ ന്യൂസിനോട് പറഞ്ഞു. തട്ടിൻ പുറത്തെ എലികളുടെ പേടിസ്വപ്നമായ"അപ്പർ എലി ഖാനാ " എന്ന അധോലോക നായകനായാണ് സ്ലിം ഈ ചിത്രത്തിൽ വേഷമിടുന്നത്.ചെറുപ്പത്തിൽ തന്നെ സ്വന്തം കയ്യിലിരുപ്പ് കാരണം നാടുവിട്ടു പോകേണ്ടി വരുന്ന ഒരു പൂച്ചയുടെ ആത്മസംഘർഷങ്ങളുടെയും തിരിച്ചുവന്ന് എലികളോട് ചെയ്യുന്ന പ്രതികാരത്തിന്റെയും ആകെത്തുകയാണ് ചിത്രമെന്ന് സ്ലിം കൂട്ടിച്ചേർത്തു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസിനിടെ നടന്ന ആരാധകരുടെ കടിപിടി. സംവിധായകൻ ഉണക്കമീൻ പൊതിഞ്ഞുകൊണ്ടുവന്ന പോസ്റ്ററിനുവേണ്ടിയുള്ള കടിപിടിയിൽ മൂന്ന് ആരാധകർക്ക് നിസാര പരിക്കുകൾ.. എങ്ങനെയെങ്കിലുംവിവാദമുണ്ടാക്കിസിനിമ ഹിറ്റാക്കാൻ മനപ്പൂർവം മീൻ പൊതിയാൻ പോസ്റ്റർ ഉപയോഗിച്ചതാണെന്ന് പ്ലാസ്റ്റിക് സാബു പറഞ്ഞു.

 • Priyanka Sharm a year ago

  അക്ബര് അലി ഖാൻ നാട്ടിലെ ഒരു കാലത്തെ പ്രശസ്തനായ അരി മില്ലുടമ അക്ബര് ഖാന്റെ മകൻ , മണത്തു നോക്കി അരിപൊദിയുദെ ഗുന്നം പറയുന്നവൻ . കഥ തുടങ്ങുന്നത് വർഷംഗൽക്കു മുമ്പാണ് . കേരളത്തിലെ സ്ത്രീകൾ അരിയിടിച്ചു നദുവൊദിഞ്ഞിരികുന്ന കാലത്താണ് അലിഖാൻ അന്ന് ഫോര്ട്ട് കൊച്ചിയിൽ തന്റെ വീടും പുരയിടവും വിറ്റ് അരിമില്ലു സ്ഥാപികുന്നത് . പതുകെ അത് ഒരു മില്ലിൽ നിന്നും രണ്ടു മില്ലുകലായി . പക്ഷെ വിധിയുടെ വിളയാട്ടം അലിഖാനെ മുകളിലേക്ക് വിളിച്ചു , മരണകിടക്കയ്യിൽ വെച്ച് പരക്കമുറ്റതാ നാല് സഹോദരന്മാരെയും ഉമ്മയെയും അലിഖാൻ ,അക്ബറിന്റെ കയ്യിൽ വെച്ച് കൊടുത്തു . അതൊരു തുടക്കമായിരുന്നു ദിസ് റൈസ് ഓഫ് റൈസ് . അരി പൊടിച്ചു ,അരി പൊടിച്ചു അക്ബര് ഒരു അരി പൊടി തലവൻ ആയി മാറി . കോയാകെന്റെ പെട്ടി കട മുതൽ ചാണ്ടിയുടെ പഞ്ച നക്ഷത്ര ഹോട്ടെലിൽ വരെ അക്ബറിന്റെ അരി പൊടിയും ഗോതമ്പും ആയിരുന്നു . അത് രണ്ടിൽ നിന്നും 20 മില്ലുകളായി ശത്രുകളുടെ എണ്ണവും വര്ദ്ധിച്ചു സഹോധരംങ്ങൾ സ്വത്തിന് കന്നക്ക് പറഞ്ഞു തുടങ്ങി . ഒടുവിൽ അക്ബര് മറ്റ് മില്ലുകളും സ്വത്തുകളും വീട്ടുകാര്ക് വിട്ട് കൊടുത്തു തന്റെ അച്ഛന്റെ ആദ്യ മില്ലിനെ നെഞ്ചോടു ചേർത്തു പിടിച്ചു ജീവിതം തുടങ്ങി . പക്ഷെ കാലം മാറി സൂപർ മാർകെറ്റുകൽ വന്നു അരി മില്ലുകൾ അപ്രത്യക്ഷമായി തുടങ്ങി സഹോധരംഗൽ അരിമിൽ വിറ്റ് ഷോപ്പിംഗ് കോമ്പ്ലെക്സ് തുടങ്ങി , എന്നാൽ അക്ബറിന്റെ കോമ്പ്ലെക്സും ഉപ്പയോടുള്ള സ്നേഹവും അതിനു അനുബദിചില്ല . കൂട്ടിന് തന്റെ ജീവിതം അരി പൊടി പൊടിച്ചു തീർത്ത കുഞ്ചാക്കോ വാര്യറും . അങ്ങനെ ദുരിത പൂര്ണമായ ജീവിതത്തിൽ അക്ബര് ആ സത്യം മനസിലാകി കേരളത്തിലെ അരിപൊടി പായ്കറ്റ് മാഫിയ ആയ അരിപൂർന ,അരിപൊടിയിൽ കുമ്മായം കലര്തുന്നു എന്ന് . ഒടുവിൽ ആ മാഫിയയ്കെതിരെ അക്ബര് ആയുധം എടുത്തു അതൊരു തുടക്കം ആയിരുന്നു . ദി റൈസ്

Buy Movie Tickets