Malayalam » Movies » Loham

Loham (U)

40  Audience Reviews

120 Ratings

Release Date

20 Aug 2015

Story

Loham aka Loham: The Yellow Metal movie is an action thriller flick from the ace directer Ranjith. Movie stars Mohanlal, Andrea Jeremiah and Abu Salim in ...
Comments
  • Alexis Toby a year ago

    The Movie #Loham is a classic Mass Entertainer, which can be watch by any genre. Its a much awaited movie and it keeps all the standards. I just simply loves the movie. Its superb. Excellent Acting from "The Complete Actor" Mohanlal, our Lalettan. The director Renjith keep on his professionalism which he maintains in each film with Mohanlal. The other supporting characters also played well, Andria Jermeia's role is impressive. The film is just revolve around Mohanlal,and he simply drives it to the peak level,through his unpredictable acting skills. The film has a huge opening all over, the Mallu's were extremely happy for the brand new Loham Lalettan.

  • Sabin a year ago

    ലോഹം ആക്ഷനും പഞ്ച് ഡയലോഗുകളും മാസും എല്ലാം കൃത്യമായ അളവിൽ ചേർത്തൊരുക്കിയ അടിപൊളി എന്റർറ്റൈനർ എന്നാണു സൂചന. നരസിംഹം പോലെ മാസ് ആവുകയും ചെയ്യുന്ന ഒരു ട്രീറ്റ് മെന്റ് ആണ് രഞ്ജിത്ത് ഒരുക്കിയിരിക്കുന്നത്. മോഹൻലാൽ നരസിംഹത്തിനും അപ്പുറം പോകുന്ന സീനുകൾ ചിത്രത്തിൽ ഉണ്ട്. ചിത്രത്തെ രഞ്ജിത്ത് കൈകാര്യം ചെയ്തിരിക്കുന്ന രീതി പ്രേക്ഷകന് ഇഷ്ട്ടമാകുമോ എന്നാണു ഇനി അറിയാനുള്ളത്. ഒന്നുറപ്പിച്ചു പറയാം. രാവണ പ്രഭുവിനു ശേഷം ഇതുപോലെ പ്രതീക്ഷയുടെ നെറുകയിൽ എത്തിയ ഒരു മോഹൻലാൽ ചിത്രം ഉണ്ടായിട്ടില്ല. ആ പ്രതീക്ഷയോടു അല്പ്പമെങ്കിലും നീതി പുലർത്താൻ കഴിഞ്ഞാൽ പിന്നെ മറ്റു ഓണ ചിത്രങ്ങൾക്കൊന്നും ഒരു രക്ഷയും ഉണ്ടാകില്ല.....

  • sabin a year ago

    പ്രേക്ഷക പ്രതീക്ഷകളെ മുഴുവന്‍ തകിടംമറിക്കാന്‍ 'ലോഹം' 20ന് എത്തുന്നു. ■മോഹന്‍ലാല്‍ മീശപിരിക്കുന്നില്ല, ■മുന്‍ രഞ്ജിത് ചിത്രങ്ങളിലെപോലെ വലിയ കഥയില്ല... ഒരു വിമാനം ഇറങ്ങുകയും മറ്റൊരിടത്ത് ഉയരുകയും ചെയ്യുന്നതിനിടക്കുള്ള സംഭവം മാത്രം. ■നായകനും നായികയുമില്ല ■രഞ്ജിത്തിന്റെ വേറിട്ട രീതി. AN EXPERIMENTAL MOVIE

  • sabin a year ago

    'ലോഹ'ത്തെക്കുറിച്ച് രഞ്ജിത് ■■■■■■■■■■■■■■■■■■■■■■ മോഹന്‍ലാലിലേക്ക് പിന്നെയും? ഒരു സിനിമ ചെയ്തുകഴിയുമ്പോള്‍ അടുത്തത് അതില്‍നിന്ന് വ്യത്യസ്തമായ വിഷയവും പശ്ചാത്തലവുമായിരിക്കണം എന്ന് ആഗ്രഹിക്കാറുണ്ട്. അതുകൊണ്ടാണ് പലതരം സിനിമകള്‍ക്ക് ശ്രമിക്കുന്നത്. ലാലുമായി അവസാനം ചെയ്ത സിനിമ 'സ്പിരിറ്റാ'ണ്. വീണ്ടും ഞങ്ങള്‍ ഒരുമിക്കുമ്പോള്‍ പറഞ്ഞതും, മുമ്പ് ചെയ്തതുമായ ഫ്ലേവറില്‍ അല്ലാത്ത ഒരു സിനിമയ്ക്ക് വേണ്ടിയാണ് ശ്രമിച്ചത്. ഇത് വ്യത്യസ്തമായ പശ്ചാത്തലത്തിലുള്ള സിനിമയാണ്. വ്യത്യസ്തത എന്നത് വെറും അവകാശവാദത്തിന് പറയുന്നതല്ല. പതിവുരീതിയിലുള്ള സിനിമയാകരുത് എന്ന് നിശ്ചയിക്കുമ്പോള്‍തന്നെ മോഹന്‍ലാലിന്റെ ആരാധകരെയും അദ്ദേഹത്തിലെ നടനെ ഇഷ്ടപ്പെടുന്നവരെയും തൃപ്തിപ്പെടുത്താനുതകുന്നതായിരിക്കണമെന്ന ബോധ്യവുമുണ്ട്. സര്‍വോപരി ആന്റണി പെരുമ്പാവൂര്‍ എന്ന കൊമേഴ്‌സ്യല്‍സിനിമാ നിര്‍മാതാവിന്റെ പ്രോജക്ടാണിത്. ഇങ്ങനെയുള്ള എല്ലാ ഘടകങ്ങളെയും കണ്ടുകൊണ്ടുള്ള സിനിമയാണിത്. 'ഞാന്‍' എന്ന സിനിമ കൊമേഴ്‌സ്യല്‍ വിജയമായിരുന്നില്ല. അതിന് കിട്ടിയത് വേറിട്ട സിനിമകളെ സ്‌നേഹിക്കുന്നവരില്‍ നിന്നുള്ള നല്ലവാക്കുകള്‍മാത്രമാണ്. സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ പലതും വേണ്ടെന്നുവെച്ചും മറന്നുകൊണ്ടും ചെയ്ത തികച്ചും പേഴ്‌സണലായ സിനിമയായിരുന്നു അത്. പക്ഷേ, ഫിലിം ഇന്‍ഡസ്ട്രിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ നമുക്ക് വേറിട്ട മറ്റെന്തെങ്കിലുമൊന്ന് നല്‌കേണ്ടിവരും. അങ്ങനെയാണ് 'ലോഹ'ത്തിലെത്തിയത്. എന്താണ് 'ലോഹം'? നമ്മള്‍ ദിവസേന ഒരുപാട് വാര്‍ത്തകള്‍ വായിക്കുന്നു,കേള്‍ക്കുന്നു, കാണുന്നു. അതിന് മാധ്യമങ്ങള്‍ പകര്‍ന്നുതരുന്ന ഒരു മുഖം മാത്രമേയുള്ളൂ. പക്ഷേ, അവയ്‌ക്കെല്ലാം അനവധി മുഖങ്ങളും അനവധി തലങ്ങളുമുണ്ട്. അത് നമ്മള്‍ അറിയാതെ പോകുന്നു. കൊലപാതകത്തിലും കള്ളക്കടത്തിലുമൊക്കെ, കുറ്റവും അത് ചെയ്തയാളുടെ പ്രാഥമികമോ ഉപരിപ്ലവമോ ആയ വിവരങ്ങളും മാത്രമാണ് പോലീസില്‍ നിന്നും മീഡിയയില്‍ നിന്നും ലഭിക്കുക. പക്ഷേ ആ കൃത്യത്തിലേക്ക് അയാളെത്തുന്ന മാനസികവ്യാപാരങ്ങളിലൂടെയുള്ള സഞ്ചാരം പലപ്പോഴും നമുക്ക് അപരിചിതമാണ്. ഒരുനിമിഷത്തിന്റെ പ്രേരണ എന്നുപറയുന്നിടത്തുപോലും മനസ്സിന്റെ അത്തരമൊരു വ്യാപകയാത്രയുണ്ട്. ഏതുചെറുവാര്‍ത്തയും വലുതാകുന്നത് അവിടെയാണ്. കള്ളക്കടത്തിന് ഒരാള്‍ പിടിയിലാകുമ്പോള്‍ അയാളുടെ ഫോട്ടോയും കടത്തിയവസ്തുക്കളുടെ വിവരവും മാത്രമേ നാമറിയുന്നുള്ളൂ. പക്ഷേ അയാള്‍ എന്ന് ഇതിലേക്കുള്ള യാത്ര തുടങ്ങി,അയാളെ അതിലേക്ക് എത്തിച്ചതെന്ത്,അയാള്‍ക്കതിന് ലഭിക്കുന്ന പ്രതിഫലം,അയാളെക്കൊണ്ട് അത് ചെയ്യിക്കുന്നതാര്,അവര്‍ എവിടെയാണ്,പിടിക്കപ്പെട്ടാല്‍ അയാള്‍ക്ക് നഷ്ടമാകുന്നതിനൊക്കെ കൃത്യമായ പരിഹാരം കിട്ടുന്നുണ്ടോ,അതോ അയാള്‍ വെറുമൊരു ലൂസര്‍ ആണോ...ഇനി അഥവാ അയാള്‍ വെറും നിരപരാധിയാണോ അങ്ങനെയെങ്കില്‍ അപരാധി ആര്...അങ്ങനെയങ്ങനെ ആലോചിച്ച് പോയാല്‍ നമ്മള്‍ പലയിടങ്ങളിലാകും എത്തപ്പെടുക. യുദ്ധാര്‍ജിത സമ്പത്ത് പങ്കുവയ്ക്കുമ്പോള്‍ അശരണരെയും അബലരെയും മറക്കാന്‍പാടില്ലെന്ന ഖുറാനിലെ സൂറത്തിനെക്കൂടി ഇതിനോട് ചേര്‍ത്ത് ആലോചിക്കാം. ഇങ്ങനെയുള്ള പലചിന്തകളാണ് ലോഹത്തിന് പിന്നില്‍. അറിഞ്ഞുകൊണ്ടുകുറ്റം ചെയ്യുന്നവരും അറിയാതെ ചെയ്യുന്നവരും....ക്രൈമിന്റെ വിചിത്രമായ ലോകം. അതിലേക്കുള്ള സഞ്ചാരത്തിനുള്ള ശ്രമമാണ് 'ലോഹം'. ഒരുവിമാനത്താവളത്തില്‍ ഒരുവിമാനം പറന്നിറങ്ങുന്നതിനും ദൂരെയുള്ള മറ്റൊന്നില്‍ നിന്ന് വേറൊരെണ്ണം പറന്നുയരുന്നതിനും ഇടയ്ക്കുള്ള കുറച്ചുദിവസങ്ങളിലെ സംഭവങ്ങള്‍... ലാലിനെക്കൊണ്ട് രഞ്ജിത് പിന്നെയും മീശപിരിപ്പിക്കുന്നുവെന്നാണ് കേള്‍വി? ഇതിന്റെ ഹൈലെറ്റ് എന്നുപറയുന്നത് ലാല്‍ മീശപിരിക്കുന്നു എന്നതല്ല. അങ്ങനെയൊരു മീശപിരിക്കല്‍ ഒന്നും ഇതിലില്ല. ഒരു തമാശ എന്നതിനപ്പുറം അതിന് പ്രാധാന്യം കല്പിക്കേണ്ടതുമില്ല. ഇതില്‍ കൈകാര്യം ചെയ്യുന്നത് സമകാലികകേരളം ദിനംപ്രതി കേള്‍ക്കുന്ന വാര്‍ത്തകളാണ്. എന്നാല്‍ ഒരു പത്രവാര്‍ത്തയില്‍ ഇടംപിടിക്കുന്ന സ്ഥിരംവിഷയത്തെ നമുക്ക് കിട്ടുന്ന കേവലവിവരങ്ങള്‍ക്കുമപ്പുറം മറ്റൊരു കാഴ്ചപ്പാടില്‍ കാണാനുള്ള ശ്രമം. രഞ്ജിത്തിന്റെ പഴയകാല ലാല്‍കഥാപാത്രങ്ങളെ പ്രതീക്ഷിക്കുന്നുണ്ട് പ്രേക്ഷകര്‍? എന്റെ ലാല്‍ കഥാപാത്രങ്ങളുടെ തുടര്‍ച്ച പ്രതീക്ഷിക്കരുത് എന്നാണ് പറയാനുള്ളത്. അങ്ങനെയുള്ള പൂര്‍വമാതൃകകളുടെ തുടര്‍ച്ചയല്ല ഇത്. വേറൊരുതരം കഥാപാത്രമായി ലാലിനെ അവതരിപ്പിക്കുന്നതിലുള്ള മനോഹാരിതയുണ്ടല്ലോ...അത് പ്രേക്ഷകര്‍ക്ക് നല്കാനാണ് ശ്രമിച്ചത്. പഴയകാല സ്വഭാവത്തിലുള്ള സിനിമയായിരിക്കുമോ എന്ന സംശയത്തിനും ആകാംക്ഷയ്ക്കും അതുകൊണ്ടുതന്നെ പ്രസക്തിയില്ലതാനും. അപ്പോള്‍ വാണിജ്യവിജയങ്ങളുടെ പതിവ് അംശങ്ങള്‍? നായകന്‍, പ്രതിനായകന്‍,നായിക, നായകന്റെയും പ്രതിനായകന്റെയും കുടുംബബന്ധപശ്ചാത്തലം, അവര്‍ തമ്മിലുള്ള സംഘര്‍ഷം അങ്ങനെയേ അല്ലിത്. നായകനും പ്രതിനായ കനും ഇല്ല.

Buy Movie Tickets